നടിയെ ആക്രമിച്ച കേസില്‍ അഡ്വ.വി.അജകുമാര്‍ സ്‌പെഷ്യല്‍ പ്രോസിക്ക്യൂട്ടര്‍. അതിജീവിതയുടെ ആവശ്യപ്രകാരമാണ് നടപടി

നടിയെ ആക്രമിച്ച കേസിന്റെ അന്വേഷണം അവസാനഘട്ടത്തിലെത്തിയ സാഹചര്യത്തിലാണ് സ്‌പെഷ്യല്‍ പ്രോസിക്ക്യൂട്ടറായി അഡ്വ.വി.അജകുമാറിനെ നിയമിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. അഡീഷണല്‍ പ്രോസിക്യൂട്ടറായി സുനില്‍കുമാര്‍ തുടരും. അതിജീവിതയുടെ പ്രത്യേക ആവശ്യപ്രകാരമാണ് അജകുമാറിന്റെ നിയമനം. കേസില്‍ ചാനല്‍ ചര്‍ച്ചകളില്‍ അതിജീവിതക്ക് അനുകൂലമായ ശക്തമായ സംസാരിച്ചിരുന്ന വ്യക്തിയായിരുന്നു അജകുമാര്‍.