നീറ്റ് പരീക്ഷയെഴുതാനെത്തിയ പെണ്‍കുട്ടികളുടെ അടിവസ്ത്രം അഴിച്ച് പരിശോധിച്ച സംഭവത്തില്‍ പൊലീസ് കേസെടുത്തു

കൊല്ലം: നീറ്റ് പരീക്ഷക്കെത്തിയ പെണ്‍കുട്ടികളുടെ അടിവസ്ത്രം അഴിച്ച്് പരിശോധന നടത്തിയ സംഭവത്തില്‍ പൊലീസ് കേസെടുത്തു. രക്ഷാകര്ത്താക്കള് കൊട്ടാരക്കര ഡിവൈഎസ്പിക്ക് നല്കിയ പരാതിയെത്തുടര്‍ന്നാണ് പോലീസ് നടപടി. സ്ത്രീത്വത്തെ അപമാനിക്കല്‍, സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റം എന്നീ വകുപ്പുകളാണ് ചേര്‍ത്തിരിക്കുന്നത്. പരിശോധന നടത്തിയവരെ പൊലീസ് ചോദ്യം ചെയ്യും.
നേരത്തേ ഉന്നത വിദ്യാഭ്യാസ മന്ത്രി ആര് ബിന്ദു സംഭവത്തെ ശക്തമായി അപലപിച്ചിരുന്നു. കേന്ദ്രസര്‍ക്കാരിനെ രേഖാമൂലം പരാതി അറിയിക്കുമെന്നും സംഭവം തീര്‍ത്തും നിരുത്തരവാദപരവും അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണെന്നും മന്ത്രി അറിയിച്ചുയ. നീറ്റ് പരീക്ഷ നടത്തുന്ന നാഷ്ണല്‍ ടെസ്റ്റിങ് ഏജന്‍സി നിയോഗിച്ച ഒരു വനിതാ ഉദ്യോഗസ്ഥയാണ് ഇത്തരത്തില്‍ പെണ്‍കുട്ടികളോട് മോശമായി പെരുമാറിയത്.