വാട്സ്ആപ് ചാറ്റ് വിനയായി, മുഖ്യമന്ത്രിയ്ക്കെതിരെ വിമാനത്തില്‍ പ്രതിഷേധിച്ച കേസില്‍ കെ.എസ്.ശബരിനാഥന് അറസ്റ്റില്‍

മുഖ്യപിണറായി വിജയനെതിരെ വിമാനത്തില്‍ പ്രതിഷേധം നടത്തിയ കേസില്‍ യൂത്ത് കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് കെ.എസ്.ശബരിനാഥന് എം.എല്‍.എ അറസ്റ്റില്‍. അറസ്റ്റ് രേഖപ്പെടുത്തിയതായി
ഗവ. പ്ലീഡര്‍ കോടതിയെ അറസ്റ്റ് അറിയിച്ചു. നേരത്തെ ശബരിനാഥ് കോടതിയില്‍ മൂന്‍കൂര്‍ ജാമ്യഹര്‍ജി നല്‍കിയിരുന്നു. ഗൂഢാലോചന കുറ്റം ചുമത്തിയാണ് അറസ്റ്റ്. വിമാനത്തിലെ പ്രതിഷേധത്തിന് നിര്‍ദ്ദേശം നല്‍കിയത് ശബരിനാഥനെന്ന് സൂചിപ്പിക്കുന്ന തരത്തിലുളള വാട്സ്ആപ്പ് ചാറ്റിന്റെ സ്ക്രീന്‍ ഷോട്ട് പുറത്ത് വന്നിരുന്നു.
അതേസമയം വിമാനത്തില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയ പ്രതിഷേധം സമാധാനപരമാണെന്ന നിലപാടാണ് ശബരീനാഥന്റേത്. ചോദ്യം ചെയ്യലിന് ഹാജരാകാന്‍ എത്തിയപ്പോഴും ശബരിനാഥന് ഇക്കാര്യം മാധ്യമങ്ങളോട് പറഞ്ഞിരുന്നു. സംഭവത്തില്‍ വധശ്രമത്തിന് കേസെടുത്തത് മുഖ്യമന്ത്രിയുടെ ഭീരുത്വമാണ് കാണിക്കുന്നതെന്നും പ്രതിഷേധിച്ച പ്രവര്‍ത്തകര്‍ക്ക് എല്ലാ നിയമസഹായവും യൂത്ത് കോണ്‍ഗ്രസ് നല്‍കുമെന്നും ശബരീനാഥന് പറഞ്ഞു.