മുഖ്യമന്ത്രിക്കെതിരായ വധശ്രമക്കേസില്‍ കെ എസ് ശബരീനാഥന് ജാമ്യം

മുഖ്യമന്ത്രിക്കെതിരെ വിമാനത്തില്‍ പ്രതിഷേധിച്ച കേസില്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ഉപാധ്യക്ഷനും മുന്‍ എം.എല്‍.എയുമായ കെ.എസ്.ശബരീനാഥന് ജാമ്യം. രാവിലെ ചോദ്യം ചെയ്യലിന് വിളിച്ചുവരുത്തിയശേഷം നാടകീയമായി അറസ്റ്റ് ചെയ്യുകയായിരുന്നു. തിരുവനന്തപുരം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് ശബരിക്ക് ഉപാധികളോടെ ജാമ്യം അനുവധിച്ചത്. കോടതി പരിസരത്ത് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തടിച്ചുകൂടിയിരുന്നു. കേസില്‍ ശബരിനാഥ് നാലാം പ്രതിയാണ്.
ഐപിസിയുടെ 307, 332, 120ബി, 34 സി വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. 50000 രൂപ കെട്ടിവയ്ക്കണം, 3 ദിവസം അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരാകണം എന്നിവയാണ് ജാമ്യ ഉപാധികള്‍.
Topic: KS Sabarinathan granted bail in assassination attempt case against CM