കെകെ രമയ്ക്ക് എതിരായ മോശം പരാമര്‍ശം പിന്‍വലിച്ച് എം എം മണി;
സ്പീക്കറുടെ റൂളിംഗ് മാതൃകാപരമെന്ന് കെകെ രമ

തിരുവനന്തപുരം: വടകര എം.എല്‍.എയും ആര്‍.എം.പി. നേതാവുമായ കെ കെ രമയ്ക്കെതിരായ വിവാദ പരാമര്‍ശം പിന്‍വലിച്ച് എം എം മണി. പരാമര്‍ശം സിപി.എം അനുഭാവമുളളവര്‍ തന്നെ എതിര്‍ത്തതിന് പിന്നാലെയാണ് പ്രതികരണം. ഇന്ന് നിയമസഭയില്‍ സ്പീക്കര്‍ എം ബി രാജേഷിന്റെ റൂളിങിന് പിന്നാലെയാണ് പരാമര്‍ശത്തില്‍ മണി തിരുത്തല്‍ വരുത്തിയത്.
കമ്മ്യൂണിസ്റ്റായ താന്‍ വിധി എന്ന വാക്ക് പറയാന്‍ പാടില്ലായിരുന്നുവെന്നും സ്പീക്കറുടെ നിരീക്ഷണത്തെ മാനിക്കുന്നുവെന്നും മണി പറഞ്ഞു. താന്‍ പ്രസംഗത്തില്‍ പറഞ്ഞ കാര്യങ്ങളുടെ ഉദ്ദേശ ശുദ്ധി അപ്പോള്‍ തന്നെ വ്യക്തമാക്കാന്‍ ശ്രമിച്ചെങ്കിലും ബഹളത്തില്‍ അത് മുങ്ങിപ്പോയി. കമ്മ്യൂണിസ്റ്റുകാരനായ താന്‍ ഈ പരാമര്‍ശം നടത്തരുതായിരുന്നു, ഒഴിവാക്കേണ്ടതായിരുന്നു. ഈ പരാമര്‍ശം പൂര്‍ണ്ണമായി പിന്‍വലിക്കുകയാണെന്നും എം എം മണി നിയമസഭയില്‍ പറഞ്ഞു.

Topic : MM Mani withdraws bad remarks against KK Rama

Leave a Reply

Your email address will not be published. Required fields are marked *