നടിയെ ആക്രമിച്ച കേസില്‍ അതിജീവിതയെ വിമര്‍ശിച്ച് ഹൈക്കോടതി

നടിയെ ആക്രമിച്ച കേസില്‍ അതിജീവിതയ്ക്ക് ഹൈക്കോടതിയുടെ വിമര്‍ശനവും താക്കീതും.അന്വേഷണം അട്ടിമറിക്കപ്പെടുന്നുവെന്ന് കാണിച്ച് അതിജീവിത ഹൈക്കോടതിയില്‍ സമര്‍ച്ച ഹര്‍ജി ഹൈക്കോടതി പരിഗണിച്ചപ്പോഴാണ് ജസ്റ്റിസ് ബെച്ചു കുര്യന്‍ തോമസ് വിമര്‍ശനം ഉന്നയിച്ചത്.

കേസില്‍ വിചാരണക്കോടതിയ്‌ക്കെതിരെ ആരോപണം ഉന്നയിച്ച അതിജീവിതയെ ഹൈക്കോടതി താക്കീത് ചെയ്തു. അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ആവര്‍ത്തിച്ചാല്‍ കര്‍ശന നടപടിയെടുക്കുമെന്ന മുന്നറിയിപ്പും നല്‍കി. കേസിലെ നിര്‍ണായക തെളിവായ മെമ്മറി കാര്‍ഡുകള്‍ ഫൊറന്‍സിക് പരിശോധനയ്ക്ക് അയയ്ക്കാതിരുന്നതിനെതിരെ അതിജീവിത വിമര്‍ശനം ഉയര്‍ത്തിയിരുന്നു. ഈ വിമര്‍ശനങ്ങള്‍ എന്ത് അടിസ്ഥാനത്തിലാണ് എന്നായിരുന്നു കോടതി ചോദിച്ചു.

Leave a Reply

Your email address will not be published. Required fields are marked *