കൂടത്തായി കൂട്ടക്കൊലക്കേസുകൾ ഇനി മാറാട്​ പ്രത്യേക കോടതിയിൽ

കോ​ഴി​ക്കോ​ട്​: കേ​ര​ള​ത്തി​ൽ കോ​ളി​ള​ക്ക​മു​ണ്ടാ​ക്കി​യ മാ​റാ​ട്​ കൂ​ട്ട​ക്കൊ​ല​ക്കേ​സു​ക​ൾ​ക്കും ടി.​പി. ച​ന്ദ്ര​ശേ​ഖ​ര​ൻ വ​ധ​ക്കേ​സി​നും ശേ​ഷം കൂ​ട​ത്താ​യി കൊ​ല​പാ​ത​ക പ​ര​മ്പ​ര കേ​സു​ക​ളും ഇ​നി എ​ര​ഞ്ഞി​പ്പാ​ല​ത്തെ മാ​റാ​ട്​ കേ​സു​ക​ൾ​ക്കാ​യു​ള്ള പ്ര​ത്യേ​ക കോ​ട​തി​യി​ൽ വി​ചാ​ര​ണ ചെ​യ്യും. കേ​സ്​ ഇ​പ്പോ​ൾ പ​രി​ഗ​ണി​ക്കു​ന്ന പ്രി​ൻ​സി​പ്പ​ൽ ജി​ല്ല സെ​ഷ​ൻ​സ്​ കോ​ട​തി വി​ചാ​ര​ണ എ​ര​ഞ്ഞി​പ്പാ​ല​ത്തെ പ്ര​ത്യേ​ക അ​ഡീ​ഷ​ന​ൽ സെ​ഷ​ൻ​സ്​ കോ​ട​തി​യി​ലേ​ക്ക്​ മാ​റ്റി ഉ​ത്ത​ര​വി​ട്ടു.

ആ​റ്​ കൊ​ല​പാ​ത​ക​ക്കേ​സു​ക​ളും ജോ​ളി ജ​യി​ലി​ൽ ആ​ത്മ​ഹ​ത്യ​ശ്ര​മം ന​ട​ത്തി​യെ​ന്ന മൂ​ന്നാം ജു​ഡീ​ഷ്യ​ൽ ഫ​സ്റ്റ് ക്ലാ​സ് മ​ജി​സ്‌​ട്രേ​റ്റ് കോ​ട​തി​യി​ലെ വി​ടു​ത​ൽ ഹ​ര​ജി ത​ള്ളി​യ​തി​നെ​തി​രെ പ്ര​തി​ഭാ​ഗം ന​ൽ​കി​യ പു​നഃ​പ​രി​ശോ​ധ​ന ഹ​ര​ജി​യു​മാ​ണ്​ മാ​റ്റി​യ​ത്. എ​ല്ലാ കേ​സും പ്ര​ത്യേ​ക കോ​ട​തി ആ​ഗ​സ്​​റ്റ്​ 10ന്​ ​പ​രി​ഗ​ണി​ക്കും. സ്പെ​ഷ​ൽ പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ർ എ​ൻ.​കെ. ഉ​ണ്ണി​കൃ​ഷ്ണ​നെ കൂ​ടാ​തെ അ​ഡീ​ഷ​ന​ൽ പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​റാ​യി ഇ. ​സു​ഭാ​ഷി​നെ​ക്കൂ​ടി നി​യ​മി​ക്കു​ക​യും ചെ​യ്തു.

പ്ര​തി​ഭാ​ഗ​ത്തി​നു​ വേ​ണ്ടി അ​ഡ്വ. ബി.​എ. ആ​ളൂ​ർ, അ​ഡ്വ. ഹി​ജാ​സ്​ അ​ഹ​മ്മ​ദ്​ എ​ന്നി​വ​ർ ഹാ​ജ​രാ​യി. പ്ര​ത്യേ​ക കോ​ട​തി​യി​ലേ​ക്ക്​ വ​ന്ന​തോ​ടെ കേ​സ്​ ന​ട​പ​ടി​ക​ൾ പെ​ട്ടെ​ന്ന്​ തീ​ർ​പ്പാ​ക്കാ​നാ​വു​മെ​ന്നാ​ണ്​ പ്ര​തീ​ക്ഷ. ചൊ​വ്വാ​ഴ്ച കേ​സ് പ​രി​ഗ​ണി​ച്ച പ്രി​ൻ​സി​പ്പ​ൽ സെ​ഷ​ൻ​സ്​ കോ​ട​തി കേ​സ്​ മാ​റ്റി ഉ​ത്ത​ര​വി​ടു​ക​യാ​യി​രു​ന്നു.

Leave a Reply

Your email address will not be published. Required fields are marked *