ഇ.ഡിയുടെ സുപ്രധാന അധികാരങ്ങള്‍ ശരിവെച്ച് സുപ്രീംകോടതി , ഇ.ഡിയുടെ വിശാല അധികാരം ചോദ്യം ചെയ്യുന്ന ഹര്‍ജികള്‍ തള്ളി

ന്യൂഡല്‍ഹി: എന്‍ഫോഴ്സ്മെന്‍റ് ഡ‍യറക്ടറേറ്റിന്‍റെ (ഇ.ഡി) സുപ്രധാന അധികാരങ്ങള്‍ ശരിവെച്ച്‌ സുപ്രീംകോടതി. ഇ.ഡിയുടെ വിശാല അധികാരം ചോദ്യം ചെയ്യുന്ന ഹര്‍ജികള്‍ കോടതി തള്ളി.

സംശയമുള്ള ഏത് സ്ഥലത്തും പരിശോധന നടത്താനും സ്വത്ത് കണ്ടുകെട്ടാനും അറസ്റ്റ് ചെയ്യാനുമുള്ള അവകാശം പരമോന്നത കോടതി ശരിവെച്ചു.എന്‍ഫോഴ്സ്മെന്‍റ് ഡ‍യറക്ടറേറ്റിന്‍റെ അധികാരങ്ങള്‍ക്കെതിരായ 242 ഹരജികള്‍ പരിഗണിച്ചാണ് സുപ്രീംകോടതി വിധി.കേന്ദ്രസര്‍ക്കാര്‍ രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്കായി ദുരുപയോഗം ചെയ്യുന്നുവെന്ന ആക്ഷേപങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കുമിടെ എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിന്‍റെ വിശാലമായ അധികാരങ്ങള്‍  സുപ്രീംകോടതി ശരിവച്ചത്. എന്‍ഫോഴ്സ്മെന്‍റ് പ്രഥമവിവര റിപ്പോര്‍ട്ട മുഴുവനായി പ്രതിക്ക് നല്‍കേണ്ട സാഹചര്യമില്ല. തടവിലിട്ടാല്‍ പ്രതിക്ക് ആവശ്യമെങ്കില്‍ കോടതി വഴി വാങ്ങാം.ഇതിലെ കാര്യങ്ങള്‍ ധരിപ്പിച്ചാല്‍ മതിയാകും.അറസ്റ്റിനും പരിശോധനക്കും സ്വത്ത് കണ്ടുകെട്ടാനും അധികാരമുണ്ട്. ജാമ്യത്തിനുള്ള കര്‍ശനവ്യവസ്ഥ ഭരണഘടനപരമെന്നും കോടതി വ്യക്തമാക്കി.ഇഡി കേസില്‍ വിചാരണ മാറ്റണമെന്ന ഹര്‍ജികള്‍ ഹൈക്കോടതിയിലേക്ക് മാറ്റാനും സുപ്രിം കോടതി നിര്‍ദ്ദേശം നല്‍കി

Leave a Reply

Your email address will not be published. Required fields are marked *