പിതൃമോക്ഷം തേടി; കര്‍ക്കിടക വാവുബലിതര്‍പ്പണത്തിന് പ്രധാനകേന്ദ്രങ്ങളിലെല്ലാം വന്‍ തിരക്ക്

ബലിതര്‍പ്പണ പുണ്യവുമായി കര്‍ക്കിടക വാവുബലിക്ക് വന്‍ ജനത്തിരക്ക്. രണ്ട് വര്‍ഷത്തിന് ശേഷമാണ് വിപുലമായ രീതിയില്‍ ബലിതര്‍പ്പണം നടക്കുന്നത്. ആലുവ, തിരുനാവായ, വര്‍ക്കല, തിരുവല്ലം പരശുരാമ ക്ഷേത്രം തുടങ്ങിയ പ്രധാന ബലിതര്‍പ്പണ കേന്ദ്രങ്ങളിലെല്ലാം പിതൃക്കളുടെ ആത്മശാന്തിക്കായി ബലിയിടാന്‍ വിശ്വാസികളെത്തി. കര്‍ക്കിട മാസത്തിലെ കറുത്തവാവിന് പിതൃക്കള്‍ക്ക് ബലിയിടുന്നത് വര്‍ഷങ്ങളായുള്ള ആചാരമാണ്. കൊവിഡ് വ്യാപനത്തെത്തുടര്‍ന്ന് കഴിഞ്ഞ രണ്ട് വര്‍ഷവും കര്‍ക്കിടകവാവ് ദിനത്തില്‍ കൂട്ടത്തോടെയുള്ള ബലിതര്‍പ്പണം അനുവദിച്ചിരുന്നില്ല. കൊവിഡ് നിയന്ത്രണങ്ങള്‍ പാലിച്ചു കൊണ്ടാണ് സംസ്ഥാനത്ത് ചടങ്ങുകള്‍ നടക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *