ഇത്തവണത്തെ ഓണം ബംബര്‍ വിജയിയെ കാത്തിരിക്കുന്നത് കോടികള്‍ മാത്രമല്ല !

ഈ വര്‍ഷത്തെ ഓണം ബംബര്‍ തുക 25 കോടിയാണ്. അപ്രതീക്ഷിതമായി ലോട്ടറിയടിച്ച് കിട്ടുന്ന ഈ തുക ധൂര്‍ത്തടിക്കാതിരിക്കാന്‍ ബോധവല്‍ക്കരണവുമായി സര്‍ക്കാര്‍. സമ്മാനമായി കിട്ടുന്ന തുക എങ്ങനെ വിനിയോഗിക്കാമെന്നത് ലോട്ടറി വകുപ്പ് പഠിപ്പിക്കും. ഇതിനായി വിജയിക്കുന്ന വ്യക്തി ലോട്ടറി വകുപ്പ് നടത്തുന്ന ക്ലാസില്‍ പങ്കെടുക്കണം.തുടര്‍ന്നും കേരള സംസ്ഥാന ലോട്ടറിയുടെ എല്ലാ വിജയികളും ഈ ക്ലാസില്‍ നിര്‍ബന്ധമായും പങ്കെടുക്കണം. ഇത്തവണത്തെ ഓണം ബംപര്‍ വിജയികള്‍ക്കായിരിക്കും ആദ്യ ക്ലാസ്.

ഗുലാത്ത് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിനാന്‍സ് ആന്‍ഡ് ടാക്സേഷനിലായിരിക്കും ക്ലാസ് നല്‍കുന്നത്.നിക്ഷേപ പദ്ധതികള്‍, നികുതി ഘടന എന്നിവക്കുറിച്ചാണ് പ്രധാനമായും ക്ലാസെടുക്കുക. ഒരു മാസത്തിനകം പാഠ്യപദ്ധതി തയ്യാറാക്കും.

Leave a Reply

Your email address will not be published. Required fields are marked *