കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യക്ക് ആദ്യമെഡല്‍; ഭാരോദ്വഹനത്തില്‍ വെള്ളി

കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യക്ക് ആദ്യ മെഡല്‍. ഭാരോദ്വഹനത്തില്‍ സാങ്കേത് മഹാദേവ് സാര്‍ഗറാണ് വെള്ളി മെഡല്‍ സ്വന്തമാക്കിയത്. സ്‌നാച്ചിലും ക്ലീന്‍ ജെര്‍ക്കിലുമായി സാങ്കേത് 248 കിലോ ഉയര്‍ത്തി. 55 കിലോ വിഭാഗത്തില്‍ മത്സരിച്ച താരം സ്വര്‍ണ്ണത്തിനായി ശ്രമിച്ചെങ്കിലും രണ്ടു തവണ ക്ലീന്‍ ആന്‍ഡ് ജെര്‍ക്ക് ശ്രമത്തില്‍ പരാജയപ്പെട്ടത് തിരിച്ചടിയായി. മലേഷ്യയുടെ ബിന്‍ കസ്ദാന്‍ മുഹമ്മദ് അനിഖാണ് സ്വര്‍ണ്ണം നേടിയത്.

Leave a Reply

Your email address will not be published. Required fields are marked *