അടിയന്തിര ജീവൻ രക്ഷാ ദൗത്യത്തിൽ സൗജന്യ പരിശീലനം

സമഗ്ര ആരോഗ്യ സംരക്ഷണത്തിലും അടിയന്തിര  ജീവൻ രക്ഷാ ദൗത്യത്തിലും സൗജന്യ പരിശീലനത്തിന് ഐ എം എ അവസരമൊരുക്കുന്നു.

തിരുവനന്തപുരത്ത് കനകക്കുന്നിന് എതിർവശമുള്ള ഇൻസ്റ്റിറ്റൂഷൻ ഓഫ് എൻജിനിയേഴ്സ് ഹാളിൽ വച്ച് ജൂലായ് 31, ഞായറാഴ്ച രാവിലെ 9.30 മുതലാണ് പരിശീലനം.

ഐ എം എ ജില്ലാ സമ്മേളനത്തോടനുബന്ധിച്ചാണ് പൊതുജനങ്ങൾക്കായി സൗജന്യ പരിശീലനം സംഘടിപ്പിച്ചിരിക്കുന്നത്.

ആഹാരം തൊണ്ടയിൽ കുടുങ്ങിയാൽ മിനിട്ടുകൾക്കുള്ളിൽ ജീവൻ നഷ്ടപ്പെടാം. ഹൃദയം നിലച്ച്  അബോധാവസ്ഥയിലാകുന്നയാളിന് അടിയന്തിര ജീവൻ രക്ഷാ മാർഗ്ഗം ലഭ്യമായില്ലെങ്കിൽ മരണം വരെ സംഭവിക്കാം. ഇത്തരം സഹചര്യങ്ങളിൽ ആരോഗ്യ വിദഗ്ദരുടെ അസാന്നിദ്ധ്യത്തിൽ പരിശീലനം ലഭിച്ച സാധാരണക്കാർക്കും ജീവൻ രക്ഷകരാകാം. മലയാളിയടുത്തുണ്ടെങ്കിൽ ജീവൻ സുരക്ഷിതമെന്ന് ലോകം പറയണമെന്നതാവണം നമ്മുടെ ലക്ഷ്യം.

ഈ ലക്ഷ്യ പ്രാപ്തിക്കായാണ് ഐ എം എ  പബ്ളിക് ഹെൽത്ത് ബ്രിഗേഡിന്  ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ രൂപം നൽകിയിരിക്കുന്നത്. ജൂലായ് 31 ന് നടക്കുന്ന പരിശീലന പരിപാടിയിൽ  പങ്കെടുക്കാനാഗ്രഹിക്കുന്ന വർക്ക് 9400406881, 9495942200 എന്നീ നമ്പരുകളിൽ രജിസ്റ്റർ ചെയ്യണം.

ജൂലായ് 31ന് വൈകിട്ട് നാലു മണി മുതൽ മങ്കി പോക്സ്, കോവിഡ്, ഹൃദയാരോഗ്യം, ഹൈപ്പർ ടെൻഷൻ, പ്രമേഹം, ശസ്ത്രക്രീയയിലെ നൂതന മാർഗ്ഗങ്ങൾ തുടങ്ങിയ വിഷയങ്ങളിൽ പ്രമുഖ ഡോക്ടർമാരുടെ നേതൃത്വത്തിൽ ബോധവൽക്കരണ ക്ലാസുകളും ഇതേ വേദിയിൽ സംഘടിപ്പിച്ചിട്ടുണ്ട്.

തുടർന്ന്, ” ആരോഗ്യ മേൻമയിൽ അനന്തപുരി: അറിയാനും പറയാനും” എന്ന വിഷയത്തിൽ സെമിനാർ നടക്കും. തിരുവനന്തപുരം മെഡിക്കൽ കോളെജിന്റെ സപ്തതിയാഘോഷങ്ങളോടനുബന്ധിച്ചാണ് സെമിനാർ. ഐ.എം.എ ജില്ലാ സമ്മേളനത്തോട് അനുബന്ധിച്ചുള്ള പൊതു സമ്മേളനത്തിലാണ് സെമിനാർ സംഘടിപ്പിച്ചിരിക്കുന്നത്.

ഐ.എം.എ സമ്മേളനത്തോടനുബന്ധിച്ചുള്ള പ്രതിനിധി സമ്മേളനം ഐ.എം.എ കേരള സ്റ്റേറ്റ് ഹെഡ് ക്വാർട്ടേഴ്സിൽ വച്ച് ജൂലായ് 31 ന് രാവിലെ 9 മുതൽ 5 വരെ നടക്കും.

Leave a Reply

Your email address will not be published. Required fields are marked *