കരുവന്നൂര്‍ ബാങ്കിലെ നിക്ഷേപകര്‍ക്ക് ആഗസ്ത് 30നുള്ളില്‍ പലിശ സഹിതം പണം തിരിച്ചു നല്‍കും; സഹകരണ മന്ത്രി വിഎന്‍ വാസവന്

തിരുവനന്തപുരം: വിവാദമായ കരുവന്നൂര്‍ സഹകരണ ബാങ്കിലെ നിക്ഷേപകര്‍ക്ക് ആശ്വാസവുമായി സഹകരണ മന്ത്രി വി.എന്‍ വാസവന്. ആഗസ്ത് 30നുള്ളില്‍ കരുവന്നൂര്‍ ബാങ്കിലെ നിക്ഷേപകര്‍ക്ക് പലിശ സഹിതം പണം തിരിച്ചു നല്‍കുമെന്ന് അദ്ദേഹം അറിയിച്ചു. നിക്ഷേപം അവിടെ തന്നെ നിലനിര്‍ത്താന്‍ താല്പര്യമുള്ള നിക്ഷേപകര്‍ക്ക് അവിടെ തന്നെ തുടര്‍ന്നും നിക്ഷേപം നടത്താം. അല്ലാത്ത മുഴുവന്‍ ആളുകള്‍ക്കും പലിശ അടക്കമുള്ള തുക ആഗസ്ത് മുപ്പതിനുള്ളില്‍ കൊടുത്തു തീര്‍ക്കുമെന്നും സഹകരണ മന്ത്രി പറഞ്ഞു.
കരുവന്നുര്‍ സര്‍വീസ് സഹകരണ ബാങ്ക് തട്ടിപ്പില്‍ കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിച്ചിട്ടുണ്ടെന്ന് സിപിഐഎം ജില്ലാ സെക്രട്ടറി എം എം വര്‍ഗീസ് അറിയിച്ചു.