കളമശ്ശേരി ബസ് കത്തിക്കല്‍ കേസ്; തടിയന്റവിട നസീര്‍ ഉള്‍പ്പെടെ മൂന്ന് പ്രതികള്‍ക്ക് തടവ് ശിക്ഷ

കൊച്ചി: കളമശ്ശേരി ബസ് കത്തിക്കല്‍ കേസില്‍ മൂന്ന് പ്രതികള്‍ക്ക് തടവ് ശിക്ഷ വിധിച്ച് കൊച്ചി എന്‍.ഐ.എ കോടതി. തടിയന്റവിട നസീര്‍, സാബിര്‍ എന്നീ പ്രതികള്‍ക്ക് ഏഴ് വര്‍ഷവും താജുദ്ദീന്‍ എന്ന പ്രതിക്ക് ആറ് വര്‍ഷം തടവും പിഴയുമാണ് ശിക്ഷ. കോയമ്പത്തൂര്‍ സ്ഫോടനകേസില്‍ ജയിലില്‍ കഴിയുന്ന പിഡിപി നേതാവ് അബ്ദുള്‍ നാസര്‍ മഅദ്നിയെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ടാണ് പ്രതികള്‍ ബസ് കത്തിച്ചത്.2005ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. വിചാരണ പൂര്‍ത്തിയാക്കാതെയാണ് മൂന്ന് പ്രതികള്‍ക്ക് ശിക്ഷ വിധിച്ചത്. പ്രതികള്‍ കുറ്റസമ്മതം നടത്തിയതോടെയാണ് കോടതി ശിക്ഷ വിധിച്ചത്. നിലവിലെ റിമാന്‍ഡ് കാലാവധി ശിക്ഷാ കാലാവധിയായി കണക്കാക്കാന്‍ സാധ്യതയുണ്ട്. അബ്ദുള്‍ നാസര്‍ മഅദ്നിയുടെ ഭാര്യ സൂഫിയ മഅദ്നി ഉള്‍പ്പെടെ കേസില്‍ 13 പ്രതികളുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *