SHOKING VIDEO |നാല് വയസുകാരിയായ മകളെ കെട്ടിടത്തിന്റെ നാലാം നിലയില്‍ നിന്ന് എറിഞ്ഞ് കൊന്ന് അമ്മ

നാല് വയസ്സുള്ള മകളെ കെട്ടിടത്തിന്റെ നാലാം നിലയില്‍നിന്നു താഴേയ്‌ക്കെറിഞ്ഞ് കൊലപ്പെടുത്തിയ അമ്മ അറസ്റ്റില്‍. ദന്തഡോക്ടറായ സുഷമ ഭരദ്വാജാണ് പിടിയിലായത്. ഭര്‍ത്താവ് കിരണിന്റെ പരാതിയിലാണ് സുഷമയെ പൊലീസ് അറസ്റ്റ് ചെയ്തത്. സംഭവത്തിന്റെ. സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു.
സംഭവസ്ഥലത്തുവച്ചു തന്നെ കുട്ടി മരിച്ചു. ഇതിനുശേഷം ബാല്‍ക്കണിയുടെ കൈവരിയില്‍ കയറിയിരുന്ന സുഷമയെ, ബന്ധുക്കളെത്തി ബലംപ്രയോഗിച്ച് താഴെയിറക്കി. കേള്‍വിശേഷിയും സംസാരശേഷിയുമില്ലാത്ത കുട്ടിക്ക്, മാനസിക പ്രശ്‌നങ്ങളുണ്ടായതിനാല്‍ കടുത്ത വിഷാദത്തിലായിരുന്നു സുഷമ.