സെയില്‍സ് പ്രമോഷന്‍ മേഖലയില്‍ തൊഴില്‍ സംരക്ഷണവും സുരക്ഷിതത്വവും  നടപ്പിലാക്കണം- ബി എം എസ്

തിരുവനന്തപുരം: സെയില്‍സ് പ്രൊമോഷന്‍ മേഖലയിലെ തൊഴിലാളികളുടെ തൊഴില്‍ സംരക്ഷണവും സുരക്ഷിതത്വവും സര്‍ക്കാര്‍ നിയമ നിര്‍മ്മാണത്തിലൂടെ നടപ്പിലാക്കണമെന്ന്് ബിഎംഎസ് സംസ്ഥാന ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറി ശിവജി സുദര്‍ശനന്‍.ഭാരതീയ മെഡിക്കല്‍ ആന്‍ഡ് സെയില്‍സ് റിപ്രെസെന്റീവ്സ് അസോസിയേഷന്റെ (ബിഎംഎസ്ആര്‍എ) നേതൃത്വത്തില്‍ നടത്തുന്ന പ്രക്ഷോഭ പരിപാടികളുടെ ഭാഗമായി നടന്ന സെക്രട്ടേറിയറ്റ് മാര്‍ച്ചും, ധര്‍ണ്ണയും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഫെയര്‍ വേജസ് നടപ്പിലാക്കുക, സെയില്‍സ് പ്രൊമോഷന്‍ മേഖലയിലെ കരാര്‍ സമ്പ്രദായം അവസാനിപ്പിക്കുക, മുഴുവന്‍ കരാര്‍ തൊഴിലാളികളെയും സ്ഥിരപ്പെടുത്തുക ആശുപത്രികളിലും മറ്റ് അനുബന്ധ സ്ഥാപനങ്ങളിലും സെയില്‍സ് പ്രൊമോഷന്‍ ജീവനക്കാരുടെ നിയമപരമായ പ്രവര്‍ത്തന അവകാശം ഉറപ്പാക്കുക സെയില്‍സ് പ്രൊമോഷന്‍ മേഖലയിലെ തൊഴിലാളികളുടെ സേവന വേതന വ്യവസ്ഥകള്‍ നിശ്ചയിക്കാന്‍ വ്യവസായ ബന്ധ സമിതി രൂപീകരിക്കുക, . ഔഷധ വിപണന മേഖലയിലെ അപചയങ്ങള്‍ പഠിക്കാന്‍ സര്‍ക്കാര്‍ വിദഗ്ധ സമിതി രൂപീകരിക്കുക കമ്പനികള്‍ എസ്പിഇ ആക്ട് കര്‍ശനമായി നടപ്പിലാക്കുന്നുയെന്ന്് സര്‍ക്കാര്‍ ഉറപ്പുവരുത്തുക, പാലിക്കാത്ത കമ്പനികളുടെ പ്രൊമോഷന്‍ പ്രവര്‍ത്തനങ്ങള്‍, വിപണനം എന്നിവ നിറുത്തി അവരെ പ്രോസിക്യൂട്ട് ചെയ്യുക തുടങ്ങിയ ആവശ്യങ്ങള്‍ അംഗീകരിക്കാന്‍ സര്‍ക്കാര്‍ ഇടപെടണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു ബിഎംഎസ്ആര്‍എ സംസ്ഥാന പ്രസിഡന്റ് ഉപേന്ദ്രന്‍ അദ്ധ്യക്ഷനായി.

ധര്‍ണ്ണക്ക് ബിഎംഎസ്ആര്‍എ സംസ്ഥാന ജനറല്‍ സെക്രട്ടറി അജിത്ത് കുമാര്‍ സ്വാഗതം ആശംസിച്ചു. ബിഎംഎസ് ജില്ലാ പ്രസിഡന്റ് ജയകുമാര്‍, ബിഎംഎസ്ആര്‍എ സംസ്ഥാന വൈസ് പ്രസിഡന്റ് സന്തോഷ് എന്നിവര്‍ പ്രസംഗിച്ചു. ധര്‍ണ്ണക്ക് ബിഎംഎസ്ആര്‍എ ജില്ലാ പ്രസിഡന്റ് വിമല്‍ കൃതജ്ഞത രേഖപ്പെടുത്തി.

Leave a Reply

Your email address will not be published. Required fields are marked *