ഉപരാഷ്ടപതി തെരഞ്ഞെടുപ്പ് ഇന്ന്; തൃണമൂല്‍ കോണ്‍ഗ്രസ് വോട്ടെടുപ്പില്‍ നിന്നും വിട്ടുനില്‍ക്കും

ന്യൂഡല്‍ഹി:ഉപരാഷ്ടപതി സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പ് വോട്ടെടുപ്പ് ഇന്ന് നടക്കും. പാര്‍ലമെന്റ് മന്ദിരത്തില്‍ രാവിലെ 10 മുതല്‍ 5 വരെയാണ് വോട്ടെടുപ്പ്. ഇന്ന് തന്നെ ഫലം പ്രഖ്യാപിക്കും. എന്‍ഡിയുടെ സ്ഥാനാര്‍ത്ഥിയായി പശ്ചിമ ബംഗാള്‍ മുന്‍ ഗവര്‍ണര്‍ ജഗ്ദീപ് ധന്‍ഖറും പ്രതിപക്ഷ സ്ഥാനാര്‍ത്ഥിയായി കോണ്‍ഗ്രസ് നേതാവ് മാര്‍ഗരറ്റ് ആല്‍വയുമാണ് രംഗത്തുള്ളത്. അതേ സമയം തെരഞ്ഞെടുപ്പില്‍ നിന്ന് വിട്ടു നില്‍ക്കാനാണ് തൃണമൂല്‍ കോണ്‍ഗ്രസിന്റെ തീരുമാനം. പാര്‍ട്ടി അധ്യക്ഷയും പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയുമായ മമതാ ബാനര്‍ജിയുടെ വസിതിയില്‍ ഒരു മണിക്കൂര്‍ നീണ്ട യോഗത്തിനൊടുവിലാണു തീരുമാനം. ആല്‍വയുടെ പേര് തീരുമാനിക്കുമ്പോള്‍ കുടിയാലോചിച്ചില്ലെന്ന് ആരോപിച്ച് തൃണമൂല്‍ കോണ്‍ഗ്രസ് വോട്ടെടുപ്പില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ തീരുമാനിച്ചതോടെ പ്രതിപക്ഷ ഐക്യത്തില്‍ വിള്ളലുകള്‍ ദൃശ്യമായിരുന്നു.