എസ്.എഫ്.ഐയെ നിരോധിക്കണമെന്ന ആവശ്യവുമായി ഹൈബി ഈഡന്‍ എം.പി. പാര്‍ലമെന്റില്‍ ; ആവശ്യം പരിശോധിക്കാന്‍ ചീഫ് സെക്രട്ടറിക്ക് കേന്ദ്രമന്ത്രിയുടെ നിര്‍ദ്ദേശം.

വിദ്യാര്‍ത്ഥി സംഘടനയായ എസ്എഫ്ഐ നിരോധിക്കണമെന്ന ആവശ്യം പാര്‍ലമെന്റില്‍ ഉന്നയിച്ച് ഹൈബി ഈഡന്‍ എംപി. തിരുവനന്തപുരം ലോ കോളേജില്‍ നിയമവിദ്യാര്‍ത്ഥിനിയെ മര്‍ദ്ദിച്ച സംഭവം ചൂണ്ടിക്കാട്ടിയാണ് ഹൈബി ഈഡന്റെ ആവശ്യം. കേന്ദ്ര നിയമമന്ത്രി കിരണ്‍ റിജിജുവിനോടായിരുന്നു ഹൈബി ഈടന്‍ ഇക്കാര്യം ഉന്നയിച്ചത്. ശൂന്യവേളയിലായിരുന്നു ചോദ്യം.

സംസ്ഥാനത്തിന്റെ ക്രമസമാധാനം സംബന്ധിച്ച വിഷയമാണിതെന്നായിരുന്നു കേന്ദ്രമന്ത്രിയുടെ മറുപടി. അതുകൊണ്ടു തന്നെ ഈ വിഷയം കേരള ചീഫ് സെക്രട്ടറിയ്ക്ക് കൈമാറിയതായും കേന്ദ്രമന്ത്രി അറിയിച്ചു. ചീഫ് സെക്രട്ടറിയോടും ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയോടും വിഷയം പരിശോധിച്ച് നടപടിയെടുക്കാന്‍ നിര്‍ദ്ദേശിച്ചതായും മന്ത്രി വ്യക്തമാക്കി.

മാര്‍ച്ചിലാണ് ലോ കോളേജ് സംഘര്‍ഷമുണ്ടാകുന്നത്. കോളേജ് യൂണിയന്‍ ഉദ്ഘാടനവുമായി ബന്ധപ്പെട്ട തര്‍ക്കം സംഘര്‍ഷത്തില്‍ കലാശിക്കുകയായിരുന്നു. പോലീസ് നോക്കി നില്‍ക്കവെ എസ്എഫ്ഐ പ്രവര്‍ത്തകര്‍ വലിച്ചിഴച്ചു മര്‍ദ്ദിച്ചുവെന്നും കെ.എസ്.യു പ്രസഡിഡന്റ് സഫ്ന പിന്നീട് ആരോപിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *