നന്മ കരിച്ചാറ ചാരിറ്റബിള്‍ സൊസൈറ്റിയുടെ വിദ്യാര്‍ത്ഥികള്‍ക്കുള്ള പുരസ്‌കാരങ്ങള്‍ ഋഷിരാജ് സിംഗ് വിതരണം ചെയ്തു

തിരുവനന്തപുരം: കണിയാപുരം കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന നന്മ കരിച്ചാറ ചാരിറ്റബിള്‍ സൊസൈറ്റിയുടെ വിദ്യാര്‍ത്ഥികള്‍ക്കുള്ള പുരസ്‌കാരസങ്ങളും അധ്യാപകര്‍ക്കുള്ള സ്‌നേഹാദരവും മുന്‍ ഡി ജി പി ഋഷിരാജ് സിംഗ് നിര്‍വഹിച്ചു. നന്മകരിച്ചാറ ചാരിറ്റബിള്‍ സൊസൈറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ അഭിനന്ദര്‍ഹമാണെന്നും ഇത്തരം പ്രര്‍ത്തനങ്ങള്‍ വിദ്യാര്‍ത്ഥികള്‍ക്ക് മികച്ച രീതിയില്‍ പഠിക്കാനുള്ള പ്രോല്‍സാഹനത്തിന് ഇടനല്‍കുന്നതാണെന്ന് ഋഷിരാജ് സിംഗ് പാഞ്ഞു. ചടങ്ങില്‍ നന്മ അഡൈ്വസറി ബോര്‍ഡ് ചെയര്‍മാന്‍ അഡ്വ : സിറാജുദീന്‍ അദ്ധ്യക്ഷത വഹിച്ചു. പ്രസിഡന്റ് എ. ഫൈസല്‍, സെക്രട്ടറി എം. റസീഫ്, നൂറുല്‍ ഇസ്ലാം യൂണിവേഴ്‌സിറ്റി പ്രൊ.ചാന്‍സിലര്‍ എം.എസ്. ഫൈസല്‍ ഖാന്‍ ,ചലച്ചിത്ര താരം റിയാസ് നര്‍മകല, അണ്ടൂര്‍ക്കോണം ഗ്രാമപഞ്ചയാത്തു പ്രസിഡന്റ് ഹരി നിലയം കവിയും സാഹിത്യകാരനുമായ കാര്യവട്ടം ശ്രീകണ്ഠന്‍ നായര്‍ , അല്‍ഫാസ് എം.ഡി. ഷിബു അബുബക്കര്‍ ,ഡോ: ലീമ ദീപക് നന്മ കണ്‍വീനര്‍ എ.കെ. ഷാജി ഫൗണ്ടര്‍ അയ്യൂബ് ഖാന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *