ലീഗ് എല്‍ഡിഎഫിലേക്ക് പോകില്ലെന്ന് പറയാനാകില്ല; അന്ധമായ സിപിഐഎം വിരോധമില്ലെന്നും എം.കെ.മുനീര്‍

കോഴിക്കോട്: എല്‍ഡിഎഫിലേക്ക് പോകില്ലെന്ന് പറയാനാകില്ലെന്ന് മുസ്ലീം ലീഗ് നേതാവ് എം.കെ മുനീര്‍. രാജ്യത്തെ രാഷ്ടീയസാഹചര്യങ്ങള്‍ മാറി മറിഞ്ഞുകൊണ്ടിരിക്കുകയാണ്. അതുകൊണ്ട് നാളെ എന്ത് സംഭവിക്കുമെന്ന് ഇപ്പോള്‍ പറയാന്‍ സാധിക്കില്ലെന്നാണ് എംകെ മുനീര്‍ മീഡിയാ വണ്‍ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞത്.ലീഗ് എല്‍ഡിഎഫിലേക്ക് വന്നാല്‍ കൊള്ളാമെന്ന നിലപാടുള്ളവര്‍ സിപിഐഎമ്മിലുണ്ട്. ആശയപരമായി വ്യത്യാസമുളളവര്‍ ഒരു മുന്നണിയില്‍ പ്രവര്‍ത്തിക്കുന്നതില്‍ തടസമില്ലെന്നും തനിക്ക് അന്ധമായ സിപിഐഎം വിരോധമില്ലെന്നും എംകെ മുനീര്‍ അഭിമുഖത്തില്‍ വ്യക്തമാക്കി.