ഇവന് ചില്ലറക്കാരനല്ല !!വിനീതിനെതിരെ വീണ്ടും പരാതി. അക്കൗണ്ടുകള്‍ കൈക്കലാക്കി ഭീഷണിപ്പെടുത്തിയെന്ന് വീട്ടമ്മ

തിരുവനന്തപുരം: ബലാത്സംഗക്കേസില്‍ അറസ്റ്റിലായ ടിക്ടോക്-ഇന്‍സ്റ്റഗ്രാം താരം വിനീതിനെതിരെ വീണ്ടും പോലീസില്‍ പരാതി. വീട്ടമ്മയായ യുവതിയാണ് പരാതി നല്‍കിയിരിക്കുന്നത്. സൗഹൃദം നടിച്ച് സ്വകാര്യ ദൃശ്യങ്ങള്‍ പകര്‍ത്തിയെന്നും ഇ-മെയില്‍, ഇന്‍സ്റ്റഗ്രാം ഐഡി പാസ്സ്വേര്‍ഡുകള്‍ കൈക്കലാക്കിയെന്നുമാണ് വീട്ടമ്മയുടെ പരാതി. കേസില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.സമൂഹ മാധ്യമങ്ങളിലൂടെ പരിചയപ്പെട്ട ശേഷം സ്വകാര്യദൃശ്യങ്ങള്‍ പകര്‍ത്തി ഭീഷണിപ്പെടുത്തിയെന്നാണ് യുവതി നല്കിയ പരാതിയില്‍ ആരോപിക്കുന്നത്. മോശം അനുഭവം നേരിട്ടതിനെ തുടര്‍ന്ന് ഇയാളെ അവഗണിക്കുകയായിരുന്നു. ഇതോടെ വിനീത് യുവതിയുടെ ഐഡിയില്‍നിന്ന് സ്റ്റോറികളും ചിത്രങ്ങളും പോസ്റ്റ് ചെയ്തതായും പൊലീസ് വ്യക്തമാക്കി.
നേരത്തെ വിദ്യാര്‍ത്ഥിനി നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഫോര്‍ട്ട് എസി ഷാജിയുടെ നേതൃത്വത്തിലുള്ള സംഘം വിനീതിനെ പിടികൂടിയത്. കാര്‍ വാങ്ങിക്കാന്‍ ഒപ്പം വരണമെന്നാവശ്യപ്പെട്ട് കോളേജ് വിദ്യാര്‍ത്ഥിയെ കൂട്ടികൊണ്ടുപോയി ഒരു ഹോട്ടല്‍ മുറിയെടുത്ത് ബലാത്സംഗം ചെയ്തെന്നാണ് പരാതി.വിനീത് മര്‍ദിച്ചെന്ന് ചില കോളേജ് വിദ്യാര്‍ത്ഥികള്‍ ഫോണ്‍ വിളിച്ച് പൊലീസില്‍ പരാതി പറഞ്ഞിട്ടുണ്ട്.