ഐ.ജി ലക്ഷ്മണയുടെ സസ്‌പെന്‍ഷന്‍ നീട്ടി

തിരുവനന്തപുരം: ഐ.ജി ലക്ഷ്മണയുടെ സസ്‌പെന്‍ഷന്‍ നീട്ടി. മൂന്ന് മാസത്തേക്കാണ് സസ്‌പെന്‍ഷന്‍ നീട്ടിയത്.പുരാവസ്തു തട്ടിപ്പ് കേസിലെ പ്രതി മോന്‍സന്‍ മാവുങ്കലുമായുള്ള ബന്ധത്തെ തുടര്‍ന്നായിരുന്നു ഐ.ജി ലക്ഷ്മണയെ സസ്‌പെന്‍ഡ് ചെയ്തത് .
സസ്‌പെന്‍ഷന്‍ നീട്ടാന്‍ റിവ്യൂ കമ്മിറ്റി ശുപാര്‍ശ ചെയ്തിരുന്നു. ചീഫ് സെക്രട്ടറി അധ്യക്ഷനായ ഉന്നതാധികാര സമിതി യോഗം ചേര്‍ന്നാണ് സസ്‌പെന്‍ഷന്‍ കാലാവധി നീട്ടാന്‍ തീരുമാനിച്ചത്. ശുപാര്‍ശ മുഖ്യമന്ത്രി അംഗീകരിച്ച് ഉത്തരവിറക്കുകയായിരുന്നു
ഒമ്ബത് മാസം മുമ്ബാണ് ഐ ജിയായിരുന്ന ഗുഗുലോത്ത് ലക്ഷ്മണയെ സസ്‌പെന്‍ഡ് ചെയ്തത്. ലക്ഷ്മണക്ക് എതിരായ വകുപ്പ് തല അന്വേഷണം തീരാത്ത സാഹചര്യത്തിലാണ് സസ്‌പെന്‍ഷന്‍ വീണ്ടും നീട്ടാന്‍ തീരുമാനിച്ചത്.