നവസങ്കല്‍പ്‌ പദയാത്രയ്‌ക്ക്‌ പ്രൗഢോജ്വല തുടക്കം

തിരുവനന്തപുരം: സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികാഘോഷത്തോടനുബന്ധിച്ച്‌ എ.ഐ.സി.സി ആഹ്വാനപ്രകാരം ജില്ലാ കോണ്‍ഗ്രസ്സ്‌ കമ്മിറ്റി സംഘടിപ്പിച്ചിട്ടുള്ള നവസങ്കല്‍പ്‌ പദയാത്രയ്‌ക്ക്‌ നെയ്യാറ്റിന്‍കരയില്‍ തുടക്കമായി. ഗാന്ധിജിയുടെ പാദസ്‌പര്‍ശം കൊണ്ട്‌ ധന്യമായ, ജി.രാമചന്ദ്രന്റെ സ്‌മരണകള്‍ അയവിറക്കുന്ന ഊരൂട്ടുകാല മാധവിമന്ദിരത്തില്‍ വച്ച്‌ മുന്‍ കെ.പിസി.സി പ്രസിഡന്റ്‌ എം.എം.ഹസ്സന്‍, ജാഥ നയിക്കുന്ന ഡി.സി.സി പ്രസിഡന്റ്‌ പാലോട്‌ രവിക്ക്‌ ദേശീയ പതാക നല്‍കി പദയാത്ര ഉദ്‌ഘാടനം ചെയ്‌തു. കമ്യൂണിസ്റ്റ് പാർട്ടികളുടെ സ്വാതന്ത്ര്യ ദിനാചരണം ആത്മവഞ്ചകരുടെ പശ്ചാത്താപപ്രകടനമാണെന്ന് എംഎം ഹസ്സൻ.ക്വിറ്റ് ഇന്ത്യാ സമരത്തെ ഒറ്റുകൊടുക്കുകയും മാപ്പെഴുതുകയും യുദ്ധ ഫണ്ട് പിരിക്കുകയും ചെയ്തവരാണ് അന്നത്തെ കമ്യൂണിസ്റ്റുകൾ. മഹാത്മാഗാന്ധിയെ വാർധയിലെ കപട സന്യാസി എന്നു് വിളിച്ച് അപമാനിച്ചവർ ദേശീയ പതാക ഉയർത്തുവാൻ 75 വർഷമെടുത്തു . സ്വാതന്ത്ര്യദിനം ആഘോഷിക്കാന്‍ എല്ലാവര്‍ക്കും അവകാശമുണ്ടെങ്കിലും എല്ലാവര്‍ക്കും അര്‍ഹതയില്ലെന്ന്‌ പദയാത്ര ഉദ്‌ഘാടനം ചെയ്‌ത യു.ഡി.എഫ്‌ കണ്‍വീനര്‍ എം.എം.ഹസ്സന്‍ പ്രസ്‌താവിച്ചു. രാജ്യം വിഭാവനം ചെയ്‌ത മതേതരത്വം, ജനാധിപത്യം, സോഷ്യലിസം എന്നീ ആപ്‌തവാക്യങ്ങള്‍ വെല്ലുവിളി നേരിടുന്നുവെന്ന്‌ അദ്ദേഹം പറഞ്ഞു.

കെ.പി.സി.സി ജനറല്‍ സെക്രട്ടറി മര്യാപുരം ശ്രീകുമാര്‍ സ്വാഗതം ആശംസിച്ചു. കെ.പി.സി.സി ഭാരവാഹികളായ എന്‍.ശക്തന്‍, ജി.സുബോധന്‍, ജി.എസ്‌.ബാബു, എന്‍.പീതാംബരകുറുപ്പ്‌, വി.എസ്‌.ശിവകുമാര്‍, കരകുളം കൃഷ്‌ണപിള്ള, റ്റി.ശരശ്ചന്ദ്രപ്രസാദ്‌, നെയ്യാറ്റിന്‍കര സനല്‍, എസ്‌.കെ. അശോക്‌കുമാര്‍, ആര്‍.സെല്‍വരാജ്‌, എം.എ.വാഹിദ്‌, കെ.എസ്‌.ശബരീനാഥന്‍,പി.കെ.വേണുഗോപാല്‍, ആര്‍.വത്സലന്‍, ഷിഹാബുദ്ദീന്‍ കാര്യത്ത്‌, വി.കെ.അവനീന്ദ്രകുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.ആനാട്‌ ജയന്‍, ചെമ്പഴന്തി അനിൽ,കൈമനം പ്രഭാകരന്‍, എം.ശ്രീകണ്‌ഠന്‍ നായര്‍, ആര്‍.ഹരികുമാര്‍,

കമ്പറ നാരായണന്‍, ആറ്റിപ്ര അനില്‍, അയിരസുരേന്ദ്രന്‍, മാരായമുട്ടം സുരേഷ്‌, വിനോദ്‌സെന്‍, എം.മൊഹിനുദീന്‍, ജോസ്‌ഫ്രാങ്ക്‌ളിന്‍, എം.ആര്‍ ബൈജു, കക്കാട്‌ രാമചന്ദ്രന്‍ നായര്‍, നാരായണന്‍ നായര്‍, പി.കെ.സാംദേവ്‌,  സോമന്‍കുട്ടിനായര്‍,  എം.മുനീര്‍, പി.എസ്‌.ബാജിലാല്‍, ജലീല്‍ മുഹമ്മദ്‌, സുമകുമാരി, സി.ആര്‍.പ്രാണകുമാര്‍, മലയിന്‍കീഴ്‌ വേണുഗോപാല്‍, കാട്ടാക്കട സുബ്രഹ്മണ്യന്‍, അഭിലാഷ്‌ ആര്‍. നായര്‍, വിണാ.എസ്‌ നായര്‍, നദീറാ സുരേഷ്‌, കൊയ്‌ത്തൂര്‍കോണം സുന്ദരന്‍, സി.ജയചന്ദ്രന്‍, സി.ജ്യോതിഷ്‌കുമാര്‍, മഞ്ചവിളാകംജയകുമാര്‍, വിന്‍സന്റ്‌ ഡിപോള്‍, സുഭാഷ്‌കുടപ്പനക്കുന്ന്‌, അയിര ശശി, മനേഷ്‌ രാജ്‌, കൊഞ്ചിറവിള വിനോദ്‌, പ്രസാദ്‌, ആര്‍.ഒ.അരുണ്‍, മാരായമുട്ടം അനില്‍ എന്നിവര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *