കഴക്കൂട്ടത്ത് മദ്യപാനത്തിനിടെയുളള തര്‍ക്കത്തില്‍ അനുജന്‍ ജേഷ്ഠനെ കുത്തിക്കൊന്നു

തിരുവനന്തപുരം കഴക്കൂട്ടത്ത് വീട്ടിലിരുന്ന് മദ്യപിക്കുന്നതിനിടെയുണ്ടായ തര്‍ക്കത്തില്‍ അനുജന്‍ ജ്യേഷ്ഠനെ കുത്തിക്കൊലപ്പെടുത്തി. . പുല്ലാട്ടുകരി സ്വദേശി രാജുവാണ് (42) കൊല്ലപ്പെട്ടത്. കഴക്കൂട്ടത്ത് സിഐടിയു ചുമട്ടുതൊഴിലാളിയാണ് രാജു.
സംഭവത്തില്‍ അനുജന്‍ രാജയെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്നു പുലര്‍ച്ചെ ഒരു മണിയോടെയാണ് സംഭവം. ഇരുവരും മദ്യപിച്ച് വഴക്കിടുന്നത് പതിവായിരുന്നുവെന്ന് നാട്ടുകാര്‍ പറയുന്നു. ഇന്നലെ രാത്രി 11 മണിയോടെയാണ് വഴക്ക് തുടങ്ങിയത്. ഇവര്‍ സ്ഥിരമായി വഴക്കടിക്കുന്നതിനാല്‍ അയല്‍വാസികള്‍ ഇടപെടാറില്ല.
ഒരുമിച്ചുള്ള മദ്യപാനത്തിനിടെ ഉണ്ടായ വാക്കുതര്‍ക്കത്തെ തുടര്‍ന്ന് അനുജന്‍ ജ്യേഷ്ഠനെ കുത്തിയത്. ദേഷ്യത്തില്‍ ഒറ്റത്തവണയേ കുത്തിയുള്ളൂവെങ്കിലും നെഞ്ചില്‍ ആഴത്തില്‍ മുറിവേറ്റ രാജു അവിടെത്തന്നെ കുഴഞ്ഞുവീണു. നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ പൊലീസ് രാജുവിനെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. രാജുവിനെ ആക്രമിക്കുമ്പോള്‍ രാജ മദ്യലഹരിയിലായിരുന്നുവെന്നാണ് പ്രാഥമിക വിവരം.