സി പി എം നേതാക്കൾ യൂത്ത് കോൺഗ്രസ് പ്രവർത്തകന്റെ വീട് കയറി ആക്രമിച്ചു; ദൃശ്യങ്ങൾ പുറത്ത് 

കോട്ടയം: ഇന്നലെ രാതി യൂത്ത് കോൺഗ്രസ് പ്രവർത്തകനെ വീട്ടിൽ കയറി സി പി എം പ്രാദേശിക നേതാക്കൾ മർദിച്ചു. ഇന്നലെ രാത്രിയാണ് കോട്ടയം തൃക്കൊടിത്താനം പോലീസ് സ്റ്റേഷൻ പരിധിയിൽ സി പി എം പ്രവർത്തകർ യൂത്ത് കോൺഗ്രസ് നേതാവിന്റെ വീടുകയറി ആക്രമിച്ചത്.തൃക്കൊടിത്താനം വാർഡംഗം ബൈജു വിജയൻ കമ്പിവടി ഉപയോഗിച്ച് ആക്രമിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നു.യൂത്ത്‌ കോൺഗ്രസ് കോട്ടയം ജില്ലാ സെക്രട്ടറി മനു കുമാറിനെയും യൂത്ത്‌ കോൺഗ്രസ്സ്‌ പ്രവർത്തകനായ ആന്റോ ആന്റണിയെയും സി പി എം തൃക്കൊടിത്താനം പഞ്ചായത്ത്‌ മെമ്പർ ബൈജു വീട്ടിൽ വധിക്കാൻ ശ്രമിച്ചു.തൃക്കൊടിത്താനം നാലാം വാർഡ് മെമ്പർ ബൈജു വിജയൻ, ബ്രാഞ്ച്  സെക്രട്ടറി സുനിൽ, മിജു എന്നിവരുടെ നേതൃത്വത്തിലാണ് അക്രമം നടന്നതെന്ന് പ്രവർത്തകർ പറയുന്നു. ഈ മൂന്നു പ്രവർത്തകരുടെ പേരുകൾ ഉൾപ്പെടുത്തി തൃക്കൊടിത്താനം പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.

Leave a Reply

Your email address will not be published. Required fields are marked *