പാലക്കാട്ടെ സിപിഐഎം നേതാവിന്റെ കൊലപാതകം; മരുതറോഡ് പഞ്ചായത്തില്‍ നാളെ ഹര്‍ത്താല്‍

പാലക്കാട്: പാലക്കാട് സിപിഐഎം മരുത റോഡ് ലോക്കല്‍ കമ്മിറ്റി അംഗം ഷാജഹാനെ വെട്ടിക്കൊലപ്പെടുത്തിയതില്‍ പ്രതിഷേധിച്ച് സിപിഐഎം ഹര്‍ത്താല്‍ പ്രഖ്യാപിച്ചു. മരുതറോഡ് പഞ്ചായത്തിലാണ് സിപിഐഎം നാളെ ഹര്‍ത്താല്‍ പ്രഖ്യാപിച്ചിരിക്കുന്നത്.പാലക്കാട് കൊട്ടേക്കാട് കുന്നംങ്കാട് സ്വദേശി ഷാജഹാനാണ് കൊല്ലപ്പെട്ടത്. 39 വയസ്സായിരുന്നു. മരുത റോഡ് സിപിഐഎം ലോക്കല്‍ കമ്മിറ്റി അംഗമാണ് കൊല്ലപ്പെട്ട ഷാജഹാന്. രാത്രി 9.15 ഓടെയായിരുന്നു സംഭവം. ആക്രമത്തിന് പിന്നില്‍ ആര്‍എസ്എസ് ആണെന്ന് സിപിഐഎം ആരോപിച്ചിട്ടുണ്ട്. സ്വാതന്ത്ര ദിനാഘോഷവുമായി ബന്ധപ്പെട്ട ഒരുക്കങ്ങള്‍ കഴിഞ്ഞ് കുന്നംങ്കാട് സെന്ററില്‍ നിന്ന ഷാജഹാനെ ബൈക്കിലെത്തിയ സംഘം ആക്രമിക്കുകയായിരുന്നുവെന്ന് സിപിഐഎം നേതാക്കള്‍ പറഞ്ഞു.