കോണ്‍ഗ്രസ് ഭാരത് ജോഡോ യാത്ര; ജില്ലാ കണ്‍വെഷനുകള്‍ ഇന്ന് മുതല്‍ ആരംഭിക്കും

തിരുവനന്തപുരം: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയുമായി ബന്ധപ്പെട്ട് ജില്ലാതല സ്വാഗത സംഘം രൂപീകരിക്കാനുള്ള കണ്‍വെന്‍ഷനുകൾ ഇന്ന് ആരംഭിക്കുമെന്ന് കോണ്‍ഗ്രസ്. ഇതിന്റെ ഭാഗമായി കഴിഞ്ഞ ദിവസം സ്വാഗത സംഘം ഓഫീസ് തുറന്നതായി ഭാരത് ജോഡോ യാത്ര സംസ്ഥാന കോ-ഓര്‍ഡിനേറ്ററും കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റുമായ കൊടിക്കുന്നില്‍ സുരേഷ് എംപി അറിയിച്ചു.
കെപിസിസി പ്രസിഡന്റ് കെ സുധാകരന്, പ്രതിപക്ഷ നേതാവ് വീഡി സതീശന്, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, രമേശ് ചെന്നിത്തല, യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസന്, കെപിസിസി പ്രചാരണ വിഭാഗം ചെയര്മാന് കെ മുരളീധരന് എംപി തുടങ്ങിയവര്‍ കൺവെൻഷനിൽ പങ്കെടുക്കും.