ഗവര്‍ണറുടെ നിഴല്‍ യുദ്ധം , ഗവര്‍ണര്‍ക്കെതിരെ ജനയുഗം പത്രം

സര്‍ക്കാരും ഗവര്‍ണറും തമ്മിലുളള പോര് മുറുകുന്നതിനിടെ ആരിഫ് മുഹമ്മദ് ഖാനെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഐ മുഖപത്രമായ ജനയുഗം. ഭരണസംവിധാനങ്ങളെ വെല്ലുവിളിച്ച് കൊണ്ടാണ് ഗവര്‍ണര്‍ മുന്നോട്ട് പോകുന്നത്. ഇല്ലാത്ത അധികാരമുണ്ടെന്ന് ഭാവിച്ചാണ് ഗവര്‍ണറുടെ നീക്കങ്ങളെന്നും ‘ഗവര്‍ണറുടെ നിഴല്‍ യുദ്ധം’ എന്ന തലക്കെട്ടില്‍ എഴുതിയ മുഖപ്രസംഗത്തില്‍ പറയുന്നു.അന്ധമായ രാഷ്ട്രീയമനസും താന്‍പ്രാമാണിത്ത ബോധവും കാരണം നിഴലിനോട് യുദ്ധം ചെയ്ത് പദവിയുടെ മഹത്വം കളഞ്ഞുകുളിക്കുകയാണ് ഗവര്‍ണര്‍ ആവര്‍ത്തിച്ച് ചെയ്തുകൊണ്ടിരിക്കുന്നതെന്നും മുഖപ്രസംഗത്തില്‍ ജനയുഗം പറയുന്നു. ഗവര്‍ണര്‍ സ്ഥാനത്തിന് യോജിച്ച നിലയിലല്ല പെരുമാറുന്നതെന്ന് പറയേണ്ടി വരുന്നതില്‍ വീണ്ടും വീണ്ടും ഖേദമുണ്ടെന്നും സിപിഐ മുഖപത്രം ആരോപിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *