പ്രിയ വര്‍ഗീസിന്റെ അസോസിയേറ്റ് പ്രഫസര്‍ നിയമനം ഹൈക്കോടതിയും സ്റ്റേ ചെയ്തു

ഡോ. പ്രിയ വര്‍ഗീസിനെ കണ്ണൂര്‍ സര്‍വകലാശാല മലയാളം അസോഷ്യേറ്റ് പ്രഫസര്‍ തസ്തികയിലേക്ക് നിയമിച്ച നടപടി ഹൈക്കോടതി സ്റ്റേ ചെയ്തു. കേസില്‍ യുജിസിയെ കക്ഷി ചേര്‍ക്കാനും കോടതി ഉത്തരവിട്ടു. പ്രിയ വര്‍ഗീസ് ഒന്നാമതെത്തിയ റാങ്ക് ലിസ്റ്റില്‍നിന്നുള്ള നിയമനം കോടതി തടയുകയും ചെയ്തു.
പ്രിയ വര്‍ഗീസിനൊപ്പം നിയമന പട്ടികയില്‍ രണ്ടാമതുള്ള ഡോ. ജോസഫ് സ്കറിയ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ നടപടി. നേരത്തെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് നിയമനം മരവിപ്പിച്ചിരുന്നു
പ്രിയ വര്‍ഗീസിന് അഭിമുഖത്തില്‍ കൂടുതല്‍ മാര്‍ക്ക് ലഭിച്ചപ്പോഴാണ് ജോസഫ് സ്കറിയ പട്ടികയില്‍ രണ്ടാമതായത്. തുടര്‍ന്നാണ് അദ്ദേഹം ഹൈക്കോടതിയെ സമീപിച്ചത്.മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രൈവറ്റ് സെക്രട്ടറി കെ.കെ.രാഗേഷിന്റെ ഭാര്യയാണ് പ്രിയാ വര്‍ഗീസ്.