കാര്യവട്ടം ഗവണ്‍മെന്റ് കോളേജില്‍ സംഘര്‍ഷം; പ്രിന്‍സിപ്പലിനെ മുറിയിലിട്ട് പൂട്ടി

തിരുവനന്തപുരം: കാര്യവട്ടം ഗവണ്‍മെന്റ് കോളേജില്‍ സംഘര്‍ഷം. പ്രിന്‍സിപ്പലിനെ എസ്എഫ്ഐ പ്രവര്‍ത്തകര്‍ മുറിയിലിട്ട് പൂട്ടി. കഴിഞ്ഞ വര്‍ഷം കോളേജില്‍ നിന്നും പുറത്താക്കിയ വിദ്യാര്‍ത്ഥി വീണ്ടും പ്രവേശനം നേടാന്‍ ശ്രമിച്ചത് തടഞ്ഞതാണ് സംഘര്‍ഷത്തിന് കാരണമായത്.
പ്രിന്‍സിപ്പലിനെ മോചിപ്പിക്കാനെത്തിയ പൊലീസുകാരും എസ്എഫ്ഐ പ്രവര്‍ത്തകരും തമ്മില്‍ സംഘര്‍ഷമുണ്ടായി. കഴക്കൂട്ടം അസിസ്റ്റന്റ് കമ്മീഷണര്‍ ഉള്‍പ്പടെ നാല് പൊലീസുകാര്‍ക്ക് പരുക്ക് പറ്റിയിട്ടുണ്ട്. സംഭവത്തില്‍ അഞ്ച് എസ്എഫ്ഐ പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു.