ഗവര്‍ണര്‍ക്കെതിരെ ദേശാഭിമാനി പത്രം; പദവിയുടെ അന്തസ് കളഞ്ഞെന്ന് മുഖപ്രസംഗം

സര്‍ക്കാരും ഗവര്‍ണരും പരസ്പരം പോര് തുടരുന്നതിനിടെ ഗവര്‍ണറെ ശക്തമായ ഭാഷയില്‍ വിമര്‍ശിച്ച് മുഖപ്രസംഗവുമായി ദേശാഭിമാനി. ചാന്‍സലര്‍ രാഷ്ട്രീയ ചട്ടുകമായത് ഉന്നത വിദ്യാഭ്യാസത്തിന് തീരാകളങ്കമാണ്. ഉന്നത ഭരണഘടനാ സ്ഥാനത്തിരുന്ന് അരുതായ്മകള്‍ ആവര്‍ത്തിച്ച് ചെയ്യുന്നു. ഗവര്‍ണറുടെ വാക്കും പ്രവൃത്തിയും അധ:പതനത്തിന്റെ അങ്ങേ തലയ്ക്കല്‍ എത്തി. ഗവര്‍ണര്‍ ബിജെപിയുടെ രാഷ്ട്രീയ ഏജന്റാണെന്നും ദേശാഭിമാനി മുഖപ്രസംഗത്തില്‍ ആരോപിക്കുന്നു.

സര്‍വകലാശാല നിയമനങ്ങളില്‍ അകാരണമായും നിയമവിരുദ്ധമായും ഇടപെടാന്‍ ഗവര്‍ണര്‍ മടിച്ചില്ല. രാജ് ഭവനില്‍ വിളിച്ചുവരുത്തി വൈസ് ചാന്‍സലറെ ആക്ഷേപിച്ചു. വിസിക്ക് ഇംഗ്ലീഷ് അറിയില്ലെന്ന് ആരോപിച്ചപ്പോള്‍ വിലയിടിഞ്ഞത് ഗവര്‍ണര്‍ പദവിക്ക് തന്നെയാണെന്നും ദേശാഭിമാനി പറയുന്നു. നേരത്തെ സി.പി.ഐ മുഖപത്രം ജനയുഗവും ഗവര്‍ണര്‍ക്കെതിരെ മുഖപ്രസംഗം എഴുതിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *