മല്‍സ്യത്തൊഴിലാളി സമരത്തെ പരിഹസിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം : വിഴിഞ്ഞത്തെ മല്‍സ്യത്തൊഴിലാളി സമരത്തെ പരിഹസിച്ചു മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍. തുറമുഖ പദ്ധതി കാരണം തീര ശോഷണം ഉണ്ടാകില്ലെന്ന് റിപ്പോര്‍ട്ടുണ്ട്. സമര്‍ക്കാര്‍ എല്ലാവരും വിഴിഞ്ഞത്തുകാരല്ല. കടല്‍ തീരത്തെ വിഴുങ്ങിയതുമൂലം സ്ഥലവും വീടുകളും നഷ്ടപ്പെട്ടവരെ പുനരധിവസിപ്പിക്കും. വീടു നിര്‍മ്മിക്കുംവരെ വാടക സര്‍ക്കാര്‍ നല്‍കും. വാടക നിശ്ചയിക്കാന്‍ കളക്ടറെ ചുമതലപ്പെടുത്തി. പദ്ധതി നിര്‍ത്തിവയ്ക്കില്ല, എത്രയും വേഗം പൂര്‍ത്തിയാക്കുമെന്നും അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *