മത്സ്യത്തൊഴിലാളികള്‍ക്കുള്ള പുനരധിവാസ പദ്ധതി പരിഗണനയിൽ : ഫിഷറീസ് മന്ത്രി വി അബ്ദുറഹ്മാന്

തിരുവനന്തപുരം: വിഴിഞ്ഞത്ത് വീട് നഷ്ടപ്പെട്ട മത്സ്യത്തൊഴിലാളികള്‍ക്കുള്ള പുനരധിവാസ പദ്ധതി പരിഗണനയിലാണെന്ന് ഫിഷറീസ് മന്ത്രി വി അബ്ദുറഹ്മാന് നിയമസഭയില്‍. ദുരിതാശ്വാസ ക്യാമ്പില്‍ കഴിയുന്നവരെ അടിയന്തരമായി വാടകവീട്ടിലേക്കു മാറ്റും. എട്ടാം ദിവസത്തിലേക്കു കടന്ന മത്സ്യത്തൊഴിലാളി സമരത്തെക്കുറിച്ച് കോണ്‍ഗ്രസിന്റെ എം വിന്‍സന്റാണ് അടിയന്തരപ്രമേയത്തിന് അനുമതി തേടിയത്. മത്സ്യ തൊഴിലാളികളെ സിമന്റ് ഗോഡൗണിലാണു പാര്‍പ്പിച്ചിരിക്കുന്നതെന്ന് വിന്‍സന്റ് കുറ്റപ്പെടുത്തി. ക്ലിഫ് ഹൗസില്‍ 41 ലക്ഷത്തിന്റെ കാലി തൊഴുത്തു നിര്‍മ്മിക്കുന്നതിന്റെ തിരക്കില്‍ പാവങ്ങളുടെ സങ്കടം കാണാതെ പോകരുതെന്നും അദ്ദേഹം പറഞ്ഞു.