സിവിക് ചന്ദ്രന്റെ മുന്‍കൂര്‍ ജാമ്യത്തില്‍ വിവാദ പരാമര്‍ശങ്ങള്‍ നടത്തിയ കോഴിക്കോട് സെഷന്‍സ് കോടതി ജഡ്ജിക്ക് സ്ഥലം മാറ്റം

കോഴിക്കോട്: ലൈംഗികാതിക്രമക്കേസില്‍ സിവിക് ചന്ദ്രന് മുന്‍കൂര്‍ ജാമ്യം അനുവദിച്ച വിധിയില്‍ വിവാദ പരാമര്‍ശങ്ങള്‍ നടത്തിയ കോഴിക്കോട് സെഷന്‍സ് കോടതി ജഡ്ജിക്ക് സ്ഥലം മാറ്റം. ജഡ്ജി എസ് കൃഷ്ണകുമാറിനെയാണ് കൊല്ലം ലേബര്‍ കോടതിയിലേക്ക് മാറ്റിയത്. മുരളീകൃഷ്ണന്‍ എസ് ആണ് പുതിയ കോഴിക്കോട് സെഷന്‍സ് ജഡ്ജി.മഞ്ചേരി സെഷന്‍സ് ജഡ്ജിയായിരുന്ന മുരളീകൃഷ്ണനെ കോഴിക്കോട്ടേക്ക് മാറ്റി ഹൈക്കോടതി ഉത്തരവിറക്കി. നേരത്തെ
മുന്‍കൂര്‍ ജാമ്യം അനുവദിച്ചുകൊണ്ടുളള ഉത്തരവിലെ ജഡ്ജിയുടെ പരാമര്‍ശങ്ങള്‍ വിവാദമായിരുന്നു. ഉത്തരവിലെ വിവാദ പരാമര്‍ശങ്ങള്‍ നീക്കണമെന്ന് സര്‍ക്കാരും ആവശ്യപ്പെട്ടിരുന്നു. പരാമര്‍ശങ്ങള്‍ ഇരയുടെ ഭരണഘടനാ സ്വാതന്ത്ര്യത്തെ ചോദ്യം ചെയ്യുന്നതാണെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. സെഷന്‍സ് കോടതിയുടെ നിരീക്ഷണം യുക്തിക്ക് നിരക്കാത്തതാണെന്നും സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു.