പേരക്കുട്ടിയെ ബക്കറ്റില്‍ മുക്കി കൊലപ്പെടുത്തിയ കേസിലെ പ്രതി സിപ്‌സി കുഴഞ്ഞ് വീണ് മരിച്ചു

കൊച്ചി: പേരക്കുട്ടിയെ ബക്കറ്റില്‍ മുക്കി കൊലപ്പെടുത്തിയ കേസിലെ പ്രതിയായ അമ്മൂമ്മ കുഴഞ്ഞുവീണ് മരിച്ചു. അങ്കമാലി പാറക്കടവ് കോടുശേരി പി എം സിപ്‌സിയാണ് (50) ആണ് മരിച്ചത്. ആഗസ്റ്റ് 22ന് പളളിമുക്കിലെ ലോഡ്ജില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. മരണത്തില്‍ അസ്വഭാവികത ഇല്ലെന്ന് പൊലീസ് അറിയിച്ചു.കാമുകനൊപ്പം ചേര്‍ന്ന് കഴിഞ്ഞ മാര്‍ച്ചിലാണ് സിപ്‌സിയുടെ ഒന്നര വയസ്സുളള പേരക്കുട്ടി നോറയെ കലൂരിലെ ഹോട്ടല്‍ മുറിയിലെ ബക്കറ്റില്‍ മുക്കിക്കൊന്നത്. കുഞ്ഞിന്റെ അമ്മ വിദേശത്ത് ജോലി ചെയ്യുന്നതിനാല്‍ അമ്മൂമ്മ സിപ്‌സിക്കായിരുന്നു സംരക്ഷണ ചുമതല. സിപ്‌സിക്ക് ഒപ്പമുണ്ടായിരുന്ന കാമുകന്‍ ജോണ്‍ ബിനോയി ഡിക്രൂസാണു കൊലപാതകം നടത്തിയതെന്നു പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തി. പിന്നീട് ഒളിവില്‍ പോയ സിപ്‌സിയെ തിരുവനന്തപുരത്തു വച്ച് നാടകീയമായി അറസ്റ്റ് ചെയ്യുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *