ആസാദി കാ അമൃതോത്സവ്: ശിൽപശാല സംഘടിപ്പിച്ചു

പഴയങ്ങാടി:  സ്വാതന്ത്ര്യത്തിൻ്റെ എഴുപത്തഞ്ചാം വാർഷികാഘോഷത്തിൻ്റെ ഭാഗമായി കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിനു കീഴിൽ കണ്ണൂരിലുള്ള സെൻട്രൽ ബ്യൂറോ ഓഫ് കമ്യൂണിക്കേഷൻ ശില്പശാല സംഘടിപ്പിച്ചു.

മാടായി കോ- ഓപ്പറേറ്റീവ് കോളജിൽ നടത്തിയ പരിപാടി മാടായി ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് സഹീദ് കായിക്കാരൻ ഉദ്ഘാടനം ചെയ്തു.

കല്യാശേരി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ഡി.വിമല അധ്യക്ഷത വഹിച്ചു.

തലശേരി ബ്രണ്ണൻ കോ ളജ് ചരിത്ര വിഭാഗം അസിസ്റ്റൻ്റ് പ്രഫസർ ഡോ.ഉഷ സി.കെ ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിൻ്റെ സവിശേഷതകളെ കുറിച്ച് പ്രഭാഷണം നടത്തി.

സ്വാതന്ത്ര്യം ആഘോഷിക്കുന്നതിനൊപ്പം അതിനെതിരായ വെല്ലുവിളികളെ പ്രതിരോധിക്കാനും പുതു തലമുറയ്ക്ക് ബാധ്യതയുണ്ടെന്ന്  അവർ പറഞ്ഞു.

വ്യക്തിത്വ വികസനവും ലക്ഷ്യബോധവും സംബന്ധിച്ച് മോട്ടി വേഷണൽ സ്പീക്കർ ജോസി ജോസഫ് ക്ലാസെടുത്തു.കോളജ് മാനേജർ എം. കെ രാജൻ മുഖ്യാതിഥിയായി.

സെൻട്രൽ ബ്യൂറോ ഓഫ് കമ്മൂണിക്കേഷൻ ജില്ലാ ഓഫീസർ ബിജു കെ. മാത്യു, കോളജ് പ്രിൻസിപ്പൽ ഇൻചാർജ് ഡോ.പുഷ്പലത പി.സി , ഐ ക്യു എ സി കോ ഓർഡിനേറ്റർ ഡോ.രാജശ്രീ എൻ എസ് എസ് പ്രോഗ്രാം ഓഫീസർ ഡോ. രമ്യ കെ.പി., സി ബിസി ടെക്നിക്കൽ അസിസ്റ്റൻ്റ് കെ.എസ് ബാബു രാജൻ പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *