ഗ്യാസ് സിലിണ്ടര്‍ കൊണ്ട് മകന്‍ അമ്മയെ തലയ്ക്കടിച്ചു കൊന്നു

തൃശൂര്‍: ഗ്യാസ് സിലിണ്ടര്‍ കൊണ്ട് മകന്‍ അമ്മയെ തലയ്ക്കടിച്ചു കൊന്നു. തൃശൂര്‍ വെള്ളിക്കുളങ്ങര കിഴക്കേ കോടാലി സ്വദേശി ശോഭനയാണ് (54) മരിച്ചത് മകന്‍ വിഷ്ണുവിനെ (24) പൊലീസ് അറസ്റ്റു ചെയ്തു. കൊലപാതകത്തിന് ശേഷം മകന്‍ പൊലീസ് സ്റ്റേഷനിൽ കീഴടങ്ങുകയായിരുന്നു.
ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം തലയില്‍ ഗ്യാസ് സിലിണ്ടര്‍ ഇടുകയായിരുന്നുവെന്നാണ് വിഷ്ണു പൊലീസിന് നല്‍കിയ മൊഴി. അതേസമയം കൊല ചെയ്യാനുള്ള കാരണത്തെ കുറിച്ച് വിഷ്ണു വ്യക്തമായ മറുപടി നല്‍കിയില്ലെന്ന് പൊലീസ് പറയുന്നു. പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.