സിപിഐഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഓഫീസിന് നേരെ ആക്രമണം

തിരുവനന്തപുരം: സിപിഐഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഓഫീസിന് നേരെ ആക്രമണം. പുലര്‍ച്ചെ രണ്ട് മണിക്കാണ് ആക്രമണം നടന്നത്. ഓഫീസിന് മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്റെ കാറിന് കേടുപാടുകള്‍ സംഭവിച്ചു.ആക്രമണത്തിന് പിന്നില്‍ ആര്‍എസ്എസ് എന്നാണ് സിപിഐഎം ആരോപിക്കുന്നത്. മൂന്ന് ബൈക്കുകളിലായി എത്തിയവര്‍ കല്ലെറിഞ്ഞെന്നാണ് ഓഫീസ് ജീവനക്കാര്‍ പറയുന്നത്.സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ ഓഫീസിലെ സിസിടിവി ക്യാമറയില്‍ പതിഞ്ഞിട്ടുണ്ട്. ബൈക്കുകളുടെ നമ്പറുകള്‍ ദൃശ്യങ്ങളില്‍ വ്യക്തമല്ല. ആക്രമണം നടന്നത് പൊലീസ് സാന്നിധ്യത്തിലെന്നും സൂചനയുണ്ട്