പൂജപ്പുര പിഡബ്ല്യുഡി ഓഫീസില്‍ മന്ത്രി മുഹമ്മദ് റിയാസിന്റെ മിന്നല്‍ പരിശോധന

തുടര്‍ച്ചയായി പരാതികള്‍ ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ മന്ത്രി മുഹമ്മദ് റിയാസ് പൂജപ്പുര പി.ഡബ്‌ള്യൂ.ഡി ഓഫീസില്‍ മിന്നല്‍ സന്ദര്‍ശനം നടത്തി. മന്ത്രി ഓഫീസില്‍ എത്തിയപ്പോള്‍ രണ്ട് ഓവര്‍സിയര്‍ മാത്രമായിരുന്നു ഉണ്ടായിരുന്നത്. ചീഫ് എന്‍ജിനീയര്‍ അടിയന്തരമായി ഓഫീസിലെത്തണമെന്ന് നിര്‍ദേശിച്ചാണ് മന്ത്രി മടങ്ങിയത്.ഉദ്യോഗസ്ഥര്‍ ഓഫീസില്‍ എത്തുന്നില്ലെന്ന പരാതികളുടെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയതെന്ന് മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു. നിരവധി പരാതികളാണ് നേരിട്ട് ലഭിച്ചത്. ഓഫീസില്‍ എത്തുന്നവരോട് മോശമായി പെരുമാറുന്നുയെന്ന പരാതിയും ഉയര്‍ന്നിരുന്നു. ഇത് ഗൗരവമുള്ള വിഷയമാണ്. ഇത്തരം തെറ്റായ പ്രവണതകള്‍ വച്ചുപൊറുപ്പിക്കില്ലെന്നും എല്ലാവര്‍ക്കും ഇതൊരു മുന്നറിയിപ്പാണെന്നും മന്ത്രി റിയാസ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *