കയർ തൊഴിലാളികളുടെ ബോണസ്

തിരുവനന്തപുരം: ജില്ലയിലെ സ്വകാര്യമേഖലയിലെ കയർ തൊഴിലാളികൾക്ക് 1600 രൂപയും സഹകരണസംഘങ്ങളിലെ തൊഴിലാളികൾക്ക് 15 ശതമാനവും ബോണസ് നൽകാൻ തീരുമാനമായി. ജില്ലാ ലേബർ ഓഫീസറുടെ അദ്ധ്യക്ഷതയിൽ ചിറയിൻകീഴ് പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ ചേർന്ന കയർ ഉല്പാദകരുടെയും തൊഴിലാളികളുടെയും സഹകരണ സംഘം സെക്രട്ടറിമാരുടെയും സംയുക്ത യോഗത്തിലാണ് തീരുമാനം.ചർച്ചയിൽ തൊഴിലാളി സംഘടനകളെ പ്രതിനിധീകരിച്ച് കയർ ഫെഡ് ചെയർമാൻ എൻ സായികുമാർ, ആർ സുഭാഷ് ( സിഐടിയു) ജി സുരേന്ദ്രൻ ( ഐ എൻ ടി യു സി) എന്നിവരും, ചിറയിൻകീഴ് കയർ പ്രോജക്ട് ഓഫീസർ സഹകരണ സംഘം സെക്രട്ടറിമാരും സ്വകാര്യ കയർ ഉൽപാദകരും പങ്കെടുത്തു.