ദാവൂദ് ഇബ്രാഹിമിനെ കണ്ടെത്തുന്നവർക്ക് 25 ലക്ഷംപാരിതോഷികം : എൻ.ഐ.എ

മുംബൈ സ്ഫോടനം ഉൾപ്പെടെ നിരവധി കേസുകളിൽ പിടികിട്ടാപ്പുള്ളി ക ളായ ദാവൂദ് ഇബ്രാഹിമിനേയും കൂട്ടാളികളേയും 
കണ്ടെത്താൻ ആവശ്യമായ വിവരം നൽകുന്നവർക്ക് ദേശീയ അന്വേഷണ ഏജൻസി (എൻ.ഐ.എ ) വൻ തുക – പാരിതോഷികം പ്രഖ്യാപിച്ചു.
          ദാവൂദ് ഇബ്രാഹിമിനെ കണ്ടെത്താൻ സഹായികന്നവർക്ക് 25 ലക്ഷം രൂപയാണ് പരിതോഷികം ദാവൂദിൻ്റെ സഹോദരൻ അനീസ് ഇബ്രാഹിം എന്ന ഹാജി അനീസ് ,അടുത്ത ബന്ധുക്കളായ ജാവേദ് പട്ടേൽ എന്ന ജാവേദ് ചിക്ന, ഷക്കീൽ ഷെയിക്ക് എന്ന ചോട്ടാ ഷക്കീൽ, ടൈഗർ മേമൻ എന്ന ഇബ്രാഹിം മുഷ്താഖ് അബ്ദുൾ റസാഖ് മേമൻ, എന്നിവരേയും കണ്ടെത്താനാ വശ്യമായ  വിവരം നൽകുന്ന രർക്ക് പരിതോഷികം ലഭിക്കും.
       ഛോട്ടാ ഷക്കീലിനെ പിടികൂടാൻ സഹായിക്കുന്നവർക്ക് 20 ലക്ഷവും മറ്റു മൂന്നു പേരെ കണ്ടെത്താനാവശ്യമായ വിവരം നൽക ന്ന വർക്ക് 15 ലക്ഷം വീതമാണ് പാരിതോഷികം നൽകുക.
         1993 ലെ മുംബൈ സ്ഫോടനവുമായി ബന്ധപ്പെട്ടു രജിസ്റ്റർ ചെയ്ത നിരവധി കേസുകളിൽ പിടികിട്ടാപുള്ളി യാത്ത് ദാവൂദ് ഇബ്രാഹിം ദാവുദിനെ കൂടാതെ ലക് ഷറേ ത്വയ്യിബ തലവൻ മൗലാനാ മസൂദ് അസ്ഹർ, ഹിസ്ബുൾ മുജാഹിദ്ദീൻ്റെ സജിദ് സലാഹുദ്ദീൻ, ഉറ്റ സഹായി അബ്ദുൾ റൗഫ് അസ്ഗർ എന്നിവർ ചേർന്നു രൂപം നൽകിയ ഡി. കമ്പനിയുമായി ബന്ധപ്പെട്ട അന്വേഷണം ഊർജിതമാക്കാനുള്ള എൻ.ഐ എ.യുടെ നടപടി യുടെ ഭാഗമായാണ് വൻതുകയുടെ പാരിതോഷിക പ്രഖ്യാപനം.
          ഇന്ത്യയിലെ വൻകിട രാഷ്ട്രീയക്കാരേയും വ്യവസായികളേയും ലക്ഷ്യമിട്ട പദ്ധതിക്ക് ഡി.കമ്പനി രൂപം നൽകിയതായി എൻ.ഐ.എ ക്ക് വിവരം ലഭിച്ചിരുന്നു.ഇതോടൊപ്പം തീവ്രവാദികൾക്കും സഹായം നൽകുന്ന പദ്ധതിയും ആവിഷ്ക്കരിച്ചിരുന്നുവെങ്കിലും എൻ ഐ എ യുടെ ജാഗ്രത മുലം പദ്ധതി പ്രാവർത്തികമായില്ല.

Leave a Reply

Your email address will not be published. Required fields are marked *