രമണ്‍ മഗ്സസെ അവാര്‍ഡ് മുന്‍ ആരോഗ്യമന്ത്രി കെ കെ ശൈലജയ്ക്ക്; അവാര്‍ഡ് സ്വീകരിക്കേണ്ടെന്ന് സിപിഐഎം

തിരുവനന്തപുരം: മുന്‍ ആരോഗ്യമന്ത്രി കെ കെ ഷൈലജയ്ക്ക് 2022ലെ രമണ്‍ മഗ്സസെ പുരസ്‌കാരം. കൊവിഡ് കാലത്തെ പ്രവര്‍ത്തനങ്ങള്‍ിലയിരുത്തിയാണ് അവാര്‍ഡ് കമ്മിറ്റി 64-ാമത് പുരസ്‌കാരം മുന്‍ ആരോഗ്യമന്ത്രിക്ക് നല്‍കാന്‍ തീരുമാനിച്ചത്. ഒന്നാം പിണറായി സര്‍ക്കാരില്‍ ആരോഗ്യമന്ത്രിയായിരുന്ന ഷൈലജ ടീച്ചറുടെ പ്രവര്‍ത്തനങ്ങള്‍ ആഗോളതലത്തില്‍ തന്നെ പ്രശസ്തി നേടിയിരുന്നു. അവാര്‍ഡിന് അര്‍ഹയായ വിവരം സംഘാടകര്‍ മെയില്‍ വഴി അറിയിച്ചു. എന്നാല്‍ പാര്‍ട്ടി കേന്ദ്രകമ്മിറ്റി അംഗമായ ഷൈലജ അവാര്‍ഡ് സ്വീകരിക്കണ്ടേന്നൊണ് സി.പി.എം നിലപാട്. സംഘടനയുമായി രാഷ്ട്രീയപരമായി യോജിപ്പില്ലാത്തതിനാലാണ് ഇങ്ങനെയൊരു നിര്‍ദ്ദേശം പാര്‍ട്ടി നല്‍കിയതെന്നാണ് സൂചന.

Leave a Reply

Your email address will not be published. Required fields are marked *