മുഖ്യമന്ത്രി ആരോഗ്യവകുപ്പ് ഏറ്റെടുക്കണം ആരോഗ്യമന്ത്രി പൂർണ്ണപരാജയം ; ഡോ: എസ്.എസ്. ലാൽ

തിരുവനന്തപുരം :കേരളത്തിലെ ആരോഗ്യരംഗത്ത് ഉണ്ടായിരിക്കുന്ന വലിയ പ്രതിസന്ധികൾ പരിഹരിക്കുന്നതിൽ ആരോഗ്യമന്ത്രി പൂർണ്ണമായും പരാജയപ്പെട്ട സാഹചര്യത്തിൽ മുഖ്യമന്ത്രി ആരോഗ്യവകുപ്പ് അടിയന്തിരമായി ഏറ്റെടുക്കണം. പ്രതിരോധ കുത്തിവയ്പിലൂടെ ഒഴിവാക്കാവുന്ന പേവിഷബാധ മൂലം നിരവധി പേർ മരിക്കുന്ന സാഹചര്യമുണ്ടായിട്ടും ആരോഗ്യമന്ത്രി അത്യാവശ്യം വേണ്ട നടപടികൾ പോലും സ്വീകരിക്കാതിരുന്നത് കുറ്റകരമാണ്. 

പ്രതിരോധ കുത്തിവയ്പ് കൃത്യമായി സ്വീകരിച്ചവർ പോലും പേവിഷബാധ വന്ന് മരിക്കുന്നത് അടിയന്തിര അന്വേഷണവും നടപടിയും വേണ്ട ദുരന്ത സാഹചര്യമാണ്. മുഖ്യമന്ത്രി തന്നെ ആരോഗ്യമന്ത്രിയെ നിയമസഭയിൽ തിരുത്തിയിട്ടും വാക്സിൻ പരാജയത്തിന്റെ കാരണങ്ങൾ കണ്ടുപിടിക്കാൻ വിദഗ്ദ്ധരെ നിയോഗിക്കണമെന്ന് നിർദ്ദേശിച്ചിട്ടും നടപടിയെടുക്കാൻ താമസമുണ്ടായത് കുറ്റകരമായ അനാസ്ഥയാണ്. മുഖ്യമന്ത്രി ഇടപെടുന്നതുവരെ വാക്സിന്റെ ഗുണനിലവാരത്തെ ആരോഗ്യമന്ത്രി തന്നെ ന്യായീകരിച്ച് സമയം നഷ്ടപ്പെടുത്തിയത് ഗുതുതര വീഴ്ചയാണ്.

Leave a Reply

Your email address will not be published. Required fields are marked *