മാധ്യമ പ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പന് സുപ്രീംകോടതി ജാമ്യം അനുവദിച്ചു.

ന്യൂഡല്‍ഹി: യുഎപിഎ കേസില്‍ ജയിലില്‍ കഴിയുന്ന മാധ്യമ പ്രവര്‍ത്തകന്‍ സിദ്ദീഖ് കാപ്പന് സുപ്രീം കോടതി ജാമ്യം അനുവദിച്ചു. ചീഫ് ജസ്റ്റിസ് യു യു ലളിത് അധ്യക്ഷനായ ബെഞ്ചാണ് ജാമ്യം അനുവദിച്ചത്. ജാമ്യം അനുവദിച്ചെങ്കിലും അടുത്ത 6 ആഴ്ച്ച സിദ്ദിഖ് കാപ്പന്‍ ഡല്‍ഹിയില്‍ തുടരണം. ആറാഴ്ചയ്ക്ക് ശേഷം അദ്ദേഹത്തിന് കേരളത്തിലേക്ക് മടങ്ങാം. കേരളത്തില്‍ എത്തിയാലും ലോക്കല്‍ പൊലീസ് സ്റ്റേഷനില്‍ റിപ്പോര്‍ട്ട് ചെയ്യണം.മാധ്യമ പ്രവര്‍ത്തകന്‍ സിദ്ദീഖ് കാപ്പന് ജാമ്യം; ആറ് ആഴ്ച്ചക്ക് ശേഷം കേരളത്തിലേക്ക് മടങ്ങാം.

ഹാഥ്റസിലേക്കുള്ള യാത്രയ്ക്കിടെയാണ് സിദ്ദിഖ് കാപ്പനെ രാജ്യ ദ്രോഹക്കുറ്റം ചുമത്തി യുപി പൊലീസ് അറസ്റ്റ് ചെയ്തത്. കാപ്പന് ജാമ്യം അനുവദിക്കരുതെന്നും പോപ്പുലര്‍ ഫ്രണ്ടിന്റെ ഉന്നത നേതാക്കളുമായി ബന്ധമുണ്ടെന്ന് യുപി സര്‍ക്കാര്‍ കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ ഉണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *