വിവാദമായ ബസ് കാത്തിരിപ്പ് കേന്ദ്രം വീണ്ടും നവീകരിച്ച് റസിഡന്റ് അസോസിയേഷന്‍; ഉടന്‍ പൊളിക്കുമെന്ന് മേയര്‍

തിരുവനന്തപുരം: എഞ്ചിനീയറിങ് കോളേജിന് സമീപത്തെ വിവാദമായ ബസ് കാത്തിരിപ്പ് കേന്ദ്രം നവീകരിച്ച് സ്ഥലത്തെ റെസിഡന്റ് അസോസിയേഷന്‍. ശ്രീ കൃഷ്ണ ന?ഗര്‍ റെസിഡന്റ് അസോസിയേഷനാണ് മേയര്‍ ആര്യ രാജേന്ദ്രന്‍ പൊളിക്കുമെന്ന് ഉറപ്പുനല്‍കിയിരുന്ന ബസ് കാത്തിരിപ്പു കേന്ദ്രം മോടി പിടിപ്പിച്ചത്. ‘ബസ് കാത്തിരിപ്പ് കേന്ദ്രം മാത്രം’ എന്ന് ഷെല്‍റ്ററിന്റെ ചുമരില്‍ റെസിഡന്റ് അസോസിയേഷന്‍ എഴുതിവെച്ചിട്ടുണ്ട്.
ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒരുമിച്ച് ഇരിക്കുന്നു എന്ന് പറഞ്ഞ് ഇരിപ്പിടങ്ങള്‍ മുറിച്ച് മാറ്റിയിരുന്നു. ഇതിനെ തുടര്‍ന്ന് തിരുവനന്തപുരം കോളോജ് ഓഫ് എഞ്ചിനീയറിങ് വിദ്യാര്‍ത്ഥികള്‍ ബസ് കാത്തിരിപ്പ് കേന്ദ്രത്തില്‍ ഒരുമിച്ചിരിക്കുന്ന ഫോട്ടോ സാമൂഹിക മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തത് ശ്രദ്ധ നേടിയിരുന്നു. അടുത്തിരിക്കാനല്ലേ വിലക്കുളളൂ, മടിയില്‍ ഇരിക്കാലോ എന്ന ക്യാപ്ഷനോട് കൂടിയാണ് വിദ്യാര്‍ത്ഥികള്‍ ഫോട്ടോ പോസ്റ്റ് ചെയ്തത്. യുവജന സംഘടനകളടക്കം നിരവധിയാളുകള്‍ വിദ്യാര്‍ത്ഥികള്‍ക്ക് പിന്തുണയുമായി രം?ഗത്തു വരികയും ചെയ്തു.
പ്രശ്‌നം വിവാദമായതോടെ മേയര്‍ ഇടപെടുകയായിരുന്നു. ബസ് കാത്തിരിപ്പ് കേന്ദ്രം അനധികൃതമായി നിര്‍മ്മിച്ചതാണെന്നും പൊളിച്ചുനീക്കി പുതിയത് പണിയുമെന്നും മേയര്‍ ആര്യ രാജേന്ദ്രന്‍ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *