മഹാഭാരതം വെബ്‌സീരീസ് ആകുന്നു. ഡിസ്‌നി പ്ലസ് ഹോട്ട് സ്റ്റാറിലൂടെയാവും സീരീസിന്റെ സ്ട്രീമിങ്. യുഎസില്‍ നടക്കുന്ന ഡി23 ഡിസ്‌നി ഫാന്‍ ഇവന്റിലായിരുന്നു പ്രഖ്യാപനം. ഹോട്ട്‌സ്റ്റാറിന്റെ ഔദ്യോഗിക സോഷ്യല്‍ മീഡിയ പേജുകളിലും ഇത് സംബന്ധിച്ച് വിവരങ്ങള്‍ പുറത്തുവിട്ടു. 2024ല്‍ സീരീസ് സ്ട്രീം ചെയ്യുമെന്നാണ് പ്രഖ്യാപനം.
ഇതുവരെ എഴുതിയിട്ടുള്ളതില്‍ വച്ച് ഏറ്റവും വലിയ ഇതിഹാസം ഇതുവരെ കണ്ടിട്ടില്ലാത്ത സ്‌കെയിലില്‍ പുനരാഖ്യാനമായാണ് സീരീസ് ഒരുങ്ങുന്നതെന്ന് ഹോട്ട് സ്റ്റാര്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചു. ബോളിവുഡ് നിര്‍മാതാവ് മധു മന്റേനയുടെ മിത്തോവേര്‍സ് സ്റ്റുഡിയോസ്, നടന്‍ അല്ലു അര്‍ജുന്റെ പിതാവിന്റെ നിര്‍മാണ കമ്പനിയായ അല്ലു എന്റര്‍ടെയ്‌മെന്റ് എന്നിവര്‍ ചേര്‍ന്നായിരിക്കും സീരീസ് നിര്‍മിക്കുക.
![](http://mahithabhumi.com/wp-content/uploads/2022/09/mahabhratham-2.jpg)