സര്‍ക്കാര്‍ വാര്‍ത്തകള്‍ (17.09.2022)

സൈക്കിള്‍ സവാരിക്കാര്‍ സുരക്ഷ കര്‍ശനമാക്കണം
സൈക്കിള്‍ യാത്ര ചെയ്യുന്നവര്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നു മോട്ടോര്‍ വാഹന വകുപ്പ്. സൈക്കിള്‍ യാത്രികര്‍ കൂടുതലായി റോഡ് അപകടങ്ങള്‍ക്ക് ഇരയാകുന്നതു ശ്രദ്ധയില്‍പ്പെട്ട സാഹചര്യത്തിലാണ് വകുപ്പ് ഇതു സംബന്ധിച്ച നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചത്.

സൈക്കിളില്‍ രാത്രികാലങ്ങളില്‍ യാത്ര ചെയ്യുന്നവര്‍ മറ്റു വാഹനങ്ങളിലെ ഡ്രൈവര്‍മാരുടെ ശ്രദ്ധയില്‍പ്പെടാതെ പോകുന്നത് അപകടങ്ങളുടെ ആക്കംകൂട്ടുന്നുണ്ടെന്നു വകുപ്പ് ചൂണ്ടിക്കാട്ടുന്നു. ഇതു മുന്‍നിര്‍ത്തിയാണു സുരക്ഷാ മാര്‍ഗനിര്‍ദേശങ്ങള്‍ കര്‍ശനമാക്കാനുള്ള തീരുമാനം. രാത്രി യാത്ര നടത്തുന്നവര്‍ നിര്‍ബന്ധമായും സൈക്കിളില്‍ റിഫ്ളക്ടറുകള്‍ ഘടിപ്പിക്കണം. മധ്യ ലൈറ്റ് ഉണ്ടെന്ന് ഉറപ്പാക്കണം. യാത്രികര്‍ ഹെല്‍മെറ്റ്, റിഫ്ളക്റ്റിവ് ജാക്കറ്റ് എന്നിവ നിര്‍ബന്ധമായും ധരിക്കണം. അമിത വേഗത്തില്‍ സൈക്കിള്‍ സവാരി നടത്തരുത്. സൈക്കിള്‍ പൂര്‍ണമായി സുരക്ഷിതമാണെന്നും മറ്റു തകരാറുകള്‍ ഇല്ലെന്നും ഉറപ്പാക്കണം.

പട്ടികജാതി/വര്‍ഗ/പിന്നാക്ക വിദ്യാര്‍ഥികളുടെ ഇ-ഗ്രാന്റ്‌സ്
പട്ടികജാതി പട്ടികവര്‍ഗ പിന്നാക്ക വിഭാഗ വിദ്യാര്‍ഥികളുടെ 2018-19 മുതല്‍ 2020-21 വരെയുള്ള ഇ-ഗ്രാന്റ്സ് പോസ്റ്റ്മെട്രിക് ഓണ്‍ലൈന്‍ അപേക്ഷകളുടെ സമയപരിധി അവസാനിച്ച സാഹചര്യത്തില്‍ ഇനിയും ക്ലെയിമുകള്‍ ലഭിക്കാനുള്ള സ്ഥാപനങ്ങള്‍ക്ക് ജില്ലാ പട്ടികജാതി വികസന ഓഫീസുകളില്‍ ഒക്ടോബര്‍ 31 വരെ നേരിട്ട് അപേക്ഷ സമര്‍പ്പിക്കാം. ഈ തീയതിക്കു ശേഷം അപേക്ഷകള്‍ സ്വീകരിക്കില്ല.

അസാപില്‍ ഹെല്‍ത്ത് കെയര്‍ ഫീല്‍ഡ് കോഴ്സുകള്‍
സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ അസാപ് (ASAP) പെണ്‍കുട്ടികള്‍ക്ക് മാത്രമായി തിരുവനന്തപുരം നെയ്യാറ്റിന്‍കര നിംസ് മെഡിസിറ്റിയില്‍ നടത്തുന്ന എന്‍.സി.വി.ഇ.ടി (NCVET) അംഗീകൃത കോഴ്സുകളായ സര്‍ട്ടിഫിക്കറ്റ് കോഴ്സ് ഇന്‍ ചൈല്‍ഡ് കെയര്‍ എയ്ഡ്, സര്‍ട്ടിഫിക്കറ്റ് കോഴ്സ് ഇന്‍ ചൈല്‍ഡ് ഹെല്‍ത്ത് അസിസ്റ്റന്റ് എന്നിവയുടെ അപേക്ഷ സമര്‍പ്പണ തീയതി സെപ്റ്റംബര്‍ 30 വരെ ദീര്‍ഘിപ്പിച്ചു. വിവരങ്ങള്‍ക്ക്: www.lbscentre.kerala.gov.in, 0471-2324396, 2560327.

താത്പര്യപത്രം ക്ഷണിച്ചു
2017 ജനുവരി 1 മുതല്‍ 2022 മാര്‍ച്ച് 31 വരെ ക്രഷുകള്‍ക്ക് അനുവദിച്ച ഗ്രാന്റ് സംബന്ധിച്ച് ഓഡിറ്റ് ചെയ്യുന്നതിന് ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റ് ഏജന്‍സികളില്‍ നിന്ന് താത്പര്യപത്രം ക്ഷണിച്ചു.

ഈ കാലയളവില്‍ അക്കൗണ്ട് ഓഡിറ്റ് ചെയ്തു Statement of Expenditure തയാറാക്കി നല്‍കുകയാണ് ചെയ്യേണ്ടത്. സര്‍ക്കാര്‍ ഏജന്‍സികളില്‍ ഓഡിറ്റ് ചെയ്ത് അഞ്ചു വര്‍ഷത്തെ പരിചയമുള്ള കമ്പനികളും ചുരുങ്ങിയത് 10 വര്‍ഷത്തെ പ്രവര്‍ത്തന പരിചയവും ഉണ്ടായിരിക്കണം.

താത്പര്യപത്രം അംഗീകരിക്കുന്നതും റദ്ദാക്കുന്നതും സംബന്ധിച്ച് അന്തിമ അധികാരം വനിത ശിശു വികസന ഡയറക്ടറില്‍ നിക്ഷിപ്തമായിരിക്കും. താത്പര്യപത്രം വനിത ശിശു വികസന ഡയറക്ടര്‍, പൂജപ്പുര, തിരുവനന്തപുരം-695012 എന്ന വിലാസത്തില്‍ സെപ്റ്റംബര്‍ 26ന് വൈകിട്ട് മൂന്നിന് മുമ്പ് ലഭിക്കണം.

സ്പോട്ട് അലോട്ട്മെന്റ്

2022-23 അദ്ധ്യായന വര്‍ഷത്തെ ബാച്ചിലര്‍ ഓഫ് ഡിസൈന്‍ പ്രവേശനത്തിലേയ്ക്ക് അപേക്ഷ സമര്‍പ്പിച്ചവരുടെ ഓണ്‍ലൈന്‍ സ്പോട്ട് അലോട്ട്മെന്റ് www.lbscentre.kerala.gov.in എന്ന വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചു. അലോട്ട്മെന്റ് ലഭിച്ചവര്‍ക്ക് ഓണ്‍ലൈനായി സെപ്റ്റംബര്‍ 21 വരെ നിര്‍ദ്ദിഷ്ട ടോക്കണ്‍ ഫീസ് ഒടുക്കാവുന്നതാണ്. ഫീസ് അടയ്ക്കാത്തവര്‍ക്ക് അലോട്ട്മെന്റ് നഷ്ടപ്പെടുമെന്ന് ഡയറക്ടര്‍ അറിയിച്ചു. ഫീസ് ഒടുക്കിയശേഷം അലോട്ട്മെന്റ് മെമ്മോ സഹിതം അതത് കോളേജുകളില്‍ സെപ്റ്റംബര്‍ 22 നകം പ്രവേശനത്തിനായി പ്രിന്റൗട്ട് എടുത്ത ഫീപെയ്മെന്റ് സ്ലിപ്പ്, അലോട്ട്മെന്റ് മെമ്മോ, അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവ സഹിതം നേരിട്ട് ഹാജരാകണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 0471-2324396, 2560327

വിജ്ഞാന്‍വാടികളില്‍ കോര്‍ഡിനേറ്റര്‍: അപേക്ഷ ക്ഷണിച്ചു
പട്ടികജാതി വികസന വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന വിജ്ഞാന്‍വാടികളില്‍ മേല്‍നോട്ട ചുമതല വഹിക്കുന്നതിന് പട്ടിക ജാതി ഉദ്യോഗാര്‍ത്ഥികളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. പ്ലസ് ടു വിജയിച്ച കമ്പ്യുട്ടര്‍ പരിജ്ഞാനം നേടിയിട്ടുള്ളവര്‍ക്കാണ് അവസരം. 21 നും 45 നും മദ്ധ്യേ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. ഒരു വര്‍ഷത്തേക്ക് കരാര്‍ അടിസ്ഥാനത്തിലാണ് നിയമനം. ജാതി, വരുമാനം, വിദ്യാഭ്യാസ യോഗ്യത, പ്രായം, യോഗ്യതാ സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളുള്‍പ്പെടെ വെള്ളപേപ്പറില്‍ തയ്യാറാക്കിയ അപേക്ഷ തിരുവനന്തപുരം ജില്ലാ പട്ടികജാതി വികസന ഓഫീസില്‍ സെപ്തംബര്‍ 20 വൈകിട്ട് 5 ന് മുന്‍പ് നല്‍കണമെന്ന് ജില്ലാ പട്ടിക ജാതി വികസന ഓഫീസര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക്: 0471 2314238

അധ്യാപക ഇന്റര്‍വ്യൂ
വട്ടിയൂര്‍ക്കാവ് ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ വി.എച്ച്.എസ്.സി വിഭാഗത്തില്‍ ഒഴിവുള്ള എന്റര്‍പ്രണര്‍ഷിപ് ഡെവലപ്പ്‌മെന്റ് അധ്യാപക തസ്തികയിലേക്ക് ഇന്റര്‍വ്യൂ നടത്തുന്നു. ദിവസ വേതന അടിസ്ഥാനത്തിലാണ് നിയമനം. സെപ്തംബര്‍ 22 ന് രാവിലെ 11 മണിക്ക് സ്‌കൂളില്‍ വെച്ച് നടത്തുന്ന ഇന്റര്‍വ്യൂവില്‍ യോഗ്യതയും പ്രവര്‍ത്തന പരിചയവും തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഹാജരാകണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു.

ദേശീയ ബാല ചിത്രരചന ജില്ലാതല മത്സരം നടത്തി; വര്‍ണ വിസ്മയം തീര്‍ത്ത് ബാലചിത്രരചന മത്സരം
ജില്ലാ ശിശുക്ഷേമ സമിതിയുടെ ആഭിമുഖ്യത്തില്‍ പത്തനംതിട്ട മാര്‍ത്തോമ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടത്തിയ ദേശീയ ബാല ചിത്രരചനയുടെ ജില്ലാതല മത്സരം ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍ ഉദ്ഘാടനം ചെയ്തു. കോവിഡ് കാലം കഴിഞ്ഞ് നാം ആഘോഷങ്ങളുടെയും മത്സരങ്ങളുടെയും ഓളങ്ങളിലേക്ക് ചേക്കേറുകയാണ്. ഈ ഉത്സാഹം വരയിലൂടെയും വര്‍ണങ്ങളിലൂടെയും പകരണം. ഓരോ ചിത്രവും ഞങ്ങള്‍ക്ക് വിലപ്പെട്ടതാണ്. നിങ്ങളുടെ ചിത്രങ്ങള്‍ പോലെ ജീവിതവും വര്‍ണമായി മാറട്ടെ എന്നും ജില്ലാ കളക്ടര്‍ പറഞ്ഞു.

അഞ്ച്-ഒന്‍പത്, 10-16 പ്രായപരിധി തിരിച്ചാണ് മത്സരം സംഘടിപ്പിച്ചത്. ഭിന്നശേഷിക്കാരായ കുട്ടികളുടെ പ്രായപരിധി 5-10, 11-18. ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ ലഭിച്ച ചിത്രങ്ങള്‍ സംസ്ഥാന തലത്തിലും തിരഞ്ഞെടുക്കുന്നവ ദേശീയതലത്തിലും പരിഗണിക്കും. ദേശീയതല വിജയിക്ക് 18 വയസ് അല്ലെങ്കില്‍ പന്ത്രണ്ടാം ക്ലാസ് പൂര്‍ത്തിയാകുന്നത് വരെയോ ഇതില്‍ ആദ്യം ഏത് എന്ന മാനദണ്ഡത്തിലും ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ ചൈല്‍ഡ് വെല്‍ഫെയര്‍ സ്‌കോളര്‍ഷിപ്പ് ലഭിക്കും. ജില്ലാതല വിജയികള്‍ക്ക് പിന്നീട് സര്‍ട്ടിഫിക്കറ്റ് നല്‍കും.

ജില്ലാ ശിശുക്ഷേമ സമിതി ട്രഷറര്‍ ആര്‍. ഭാസ്‌കരന്‍ നായര്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ജി. പൊന്നമ്മ, ജോയിന്റ് സെക്രട്ടറി എം.എസ്. ജോണ്‍, സംസ്ഥാന ശിശു ക്ഷേമ സമിതി പ്രതിനിധി ജ്യോതി, എംറ്റിഎച്ച്എസ്എസ് പ്രിന്‍സിപ്പല്‍ സാജന്‍ ജോര്‍ജ്, ഹെഡ് മിസ്ട്രസ് സുമ എബ്രഹം, കണ്‍വീനര്‍ കൃഷ്ണകുറുപ്പ്, സജി വിജയകുമാര്‍, അജയകുമാര്‍, രാജേശ്വരന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

വോട്ടര്‍പട്ടിക ആധാര്‍ ബന്ധിപ്പിക്കല്‍ പ്രത്യേക സൗകര്യം
പ്രത്യേക സംക്ഷിപ്ത വോട്ടര്‍ പട്ടിക പുതുക്കലുമായി ബന്ധപ്പെട്ട് വോട്ടര്‍മാരുടെ ആധാര്‍ നമ്പര്‍ വോട്ടര്‍ പട്ടികയുമായി ബന്ധിപ്പിക്കുന്നതിന് ഈ മാസം 17, 18, 24, 25 തീയതികളില്‍ ജില്ലയിലെ എല്ലാ താലൂക്ക്, വില്ലേജ് ഓഫീസുകളിലും പ്രത്യേക സൗകര്യം ഒരുക്കിയിട്ടുണ്ടെന്ന് ജില്ല തെരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ്. അയ്യര്‍ അറിയിച്ചു. വോട്ടര്‍മാര്‍ ആധാര്‍ കാര്‍ഡും, തെരഞ്ഞെടുപ്പ് തിരിച്ചറിയല്‍ കാര്‍ഡുമായി താലൂക്ക് വില്ലേജ് കേന്ദ്രങ്ങളില്‍ എത്തി അവസരം പ്രയോജനപ്പെടുത്തണം.

വളര്‍ത്തു നായ്ക്കള്‍ക്കുള്ള പേവിഷ പ്രതിരോധ കുത്തിവയ്പ്പ്
പള്ളിക്കല്‍ പഞ്ചായത്തില്‍ മൃഗസംരക്ഷണ വകുപ്പിന്റെ റാബീസ് ഫ്രീ കേരള വാക്‌സിനേഷന്‍ ക്യാമ്പയിനില്‍ ഉള്‍പ്പെടുത്തി പഞ്ചായത്തിലെ വിവിധ ഭാഗങ്ങളില്‍ പേവിഷബാധ പ്രതിരോധ കുത്തിവയ്പ്പ് ക്യാമ്പുകള്‍ നടത്തും. 19ന് രാവിലെ 10ന് കൈതയ്ക്കല്‍ ബ്രദേഴ്‌സ് ഗ്രൗണ്ടില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുശീല കുഞ്ഞമ്മ കുറുപ്പ് ക്യാമ്പ് ഉദ്ഘാടനം ചെയ്യും. പ്രതിരോധ കുത്തിവയ്പ്പ് ചാര്‍ജ് 30 രൂപ. ലൈസന്‍സ് ഫീസ് 10 രൂപ.
പ്രതിരോധ കുത്തിവയ്പ്പ് ക്യാമ്പുകളുടെ വിവരങ്ങള്‍: വാര്‍ഡ് ഒന്നില്‍ 20ന് രാവിലെ 10ന് ഗണപതി അമ്പലം, 11ന് കെഎസ്ഇബി ജംഗ്ഷന്‍(പ്രതിഭ). വാര്‍ഡ് രണ്ടില്‍ 19ന് രാവിലെ 10ന് ലളിതകലാ പഠന കേന്ദ്രം, 11ന് ഇളംപള്ളില്‍ സബ് സെന്റര്‍. വാര്‍ഡ് മൂന്നില്‍ 20ന് രാവിലെ 10ന് ചക്കന്‍ചിറമല 75-ാം നമ്പര്‍ അംഗന്‍വാടി, 11ന് കൊച്ചുതറ 105-ാം നമ്പര്‍ അംഗന്‍വാടി.

വാര്‍ഡ് നാലില്‍ 22ന് രാവിലെ 10ന് ഹിരണ്യനല്ലൂര്‍ അംഗന്‍വാടി, 11ന് കൊല്ലാട്ട് അംഗന്‍വാടി. വാര്‍ഡ് അഞ്ചില്‍ 23ന് രാവിലെ 10ന് നിലമേല്‍ എരിലേത്ത് ജംഗ്ഷന്‍, 11ന് വിളയില്‍കട ജംഗ്ഷന്‍. വാര്‍ഡ് ആറില്‍ 24ന് രാവിലെ 10ന് ആലുമ്മൂട് ജംഗ്ഷന്‍. വാര്‍ഡ് ഏഴില്‍ 19ന് രാവിലെ 10ന് പഴകുളം മുസ്ലിംപള്ളി തെക്കുവശം. വാര്‍ഡ് എട്ടില്‍ 20ന് രാവിലെ 10ന് വെറ്ററിനറി സബ് സെന്റര്‍ പഴകുളം. വാര്‍ഡ് ഒന്‍പതില്‍ 22ന് രാവിലെ 10ന് ഉദയഗിരി അംഗന്‍വാടി. വാര്‍ഡ് പത്തില്‍ 19ന് രാവിലെ 10ന് ക്ഷീരപരിശീലന കേന്ദ്രം, 11ന് പ്രതിഭാ ജംഗ്ഷന്‍.

വാര്‍ഡ് 11ല്‍ 20ന് രാവിലെ 10ന് പുത്തന്‍പുരയ്ക്കല്‍, 11ന് എല്‍പിഎസ് ചേന്ദംപള്ളില്‍. വാര്‍ഡ് 12ല്‍ 22ന് രാവിലെ 10ന് കുന്നത്തൂക്കര അംഗന്‍വാടി. വാര്‍ഡ് 13ല്‍ 23ന് രാവിലെ 10ന് തെക്കുംമുറി കോളനി സ്‌കൂള്‍ ഗ്രൗണ്ട്, 11ന് ചെറുപുഞ്ച റേഷന്‍ കട. വാര്‍ഡ് 14ല്‍ 19ന് രാവിലെ 10ന് പുത്തന്‍ചന്ത ജംഗ്ഷന്‍, 11ന് ആസാദ് ജംഗ്ഷന്‍. വാര്‍ഡ് 15ല്‍ 23ന് രാവിലെ 10ന് ചാല സ്റ്റേഡിയം. വാര്‍ഡ് 16ല്‍ 20ന് രാവിലെ 10ന് നെഹ്‌റു ഗ്രൗണ്ട്, 10.30ന് അംബനാട്ട്പടി, 11ന് ആലത്തിനാല്‍പടി, 11.30ന് ഫാക്ടറി ജംഗ്ഷന്‍.

വാര്‍ഡ് 17ല്‍ 22ന് രാവിലെ 10ന് പേരാണിക്കല്‍പടി, 10.30ന് ജനനി ക്ലബ്, 11ന് റീത്തുപള്ളി ജംഗ്ഷന്‍, 11.30ന് അട്ടക്കോട്. വാര്‍ഡ് 18ല്‍ 23ന് രാവിലെ 10ന് മുണ്ടപ്പള്ളി എല്‍പിഎസ്, 10.30ന് കാട്ടില്‍ ജംഗ്ഷന്‍, 11ന് ചാങ്ങേലി ജംഗ്ഷന്‍, 11.30ന് സെറ്റില്‍മെന്റ് കോളനി അംഗന്‍വാടി. വാര്‍ഡ് 19ല്‍ 19ന് രാവിലെ 10ന് സാംസ്‌കാരിക നിലയം, 11ന് തോട്ടമുക്ക്. വാര്‍ഡ് 20ല്‍ 20ന് രാവിലെ 10ന് ജനവിദ്യാകേന്ദ്രം തെങ്ങമം, 11ന് പൂന്തോട്ടം ജംഗ്ഷന്‍. വാര്‍ഡ് 21ല്‍ 22ന് രാവിലെ 10ന് യുപിഎസ് തെങ്ങമം. വാര്‍ഡ് 22ല്‍ 23ന് രാവിലെ 10ന് കുടുംബശ്രീ ഹാള്‍ തോട്ടുവ. വാര്‍ഡ് 23ല്‍ 19ന് രാവിലെ 10ന് ബ്രദേഴ്‌സ് ഗ്രൗണ്ട്, 11ന് പൊയ്കയില്‍ ചന്ത.

പേവിഷബാധ വാക്‌സിന്‍ ജില്ലയിലെ എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലും ലഭ്യമാണ്: ജില്ലാ മെഡിക്കല്‍ ഓഫീസര്‍
പേവിഷബാധക്കെതിരായ വാക്‌സിന്‍ (ഐ.ഡി.ആര്‍.വി) പത്തനംതിട്ട ജില്ലയിലെ എല്ലാ പ്രാഥമികാരോഗ്യകേന്ദ്രങ്ങള്‍, കുടുംബാരോഗ്യകേന്ദ്രങ്ങള്‍, സാമൂഹികാരോഗ്യകേന്ദ്രങ്ങള്‍, താലൂക്ക്, ജില്ല, ജനറല്‍ ആശുപത്രികള്‍, കോന്നി സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് എന്നിവിടങ്ങളില്‍ സൗജന്യമായി ലഭ്യമാണെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍(ആരോഗ്യം) ഡോ. എല്‍. അനിതാകുമാരി അറിയിച്ചു.
അടിയന്തിര രോഗപ്രതിരോധ ശേഷി ലഭിക്കുന്നതിനായി മുറിവിനു ചുറ്റും കുത്തി വയ്ക്കുന്ന ആന്റിറാബീസ് ഇമ്മ്യൂണോഗ്ലോബുലിന്‍ പത്തനംതിട്ട ജനറല്‍ ആശുപത്രി, അടൂര്‍ ജനറല്‍ ആശുപത്രി, കോഴഞ്ചേരി ജില്ലാ ആശുപത്രി, തിരുവല്ല താലൂക്ക് ആസ്ഥാന ആശുപത്രി, റാന്നി താലൂക്ക് ആസ്ഥാന ആശുപത്രി എന്നിവിടങ്ങളില്‍ നിന്നും സൗജന്യമായി ലഭ്യമാണ്. മൃഗങ്ങളുടെ കടിയോ, മാന്തലോ ഏറ്റാല്‍ ഉടന്‍ തന്നെ സോപ്പും വെളളവും ഉപയോഗിച്ച് കുറഞ്ഞത് 15 മിനിറ്റ് എങ്കിലും മുറിവ് കഴുകണം. ടാപ്പില്‍ നിന്നുളള ഒഴുക്കുവെളളം ആയാല്‍ കൂടുതല്‍ നല്ലത്. ഇതുമൂലം 90 ശതമാനം വൈറസുകളും ഇല്ലാതാകും. കടിയേറ്റ ആളെ വേഗം വാക്‌സിന്‍ ലഭിക്കുന്ന ആരോഗ്യകേന്ദ്രത്തില്‍ എത്തിച്ച് വാക്‌സിന്‍ എടുക്കണം. കടിയേറ്റ ഉടന്‍, മൂന്നാം ദിവസം, ഏഴാം ദിവസം, 28-ാം ദിവസം എന്നിങ്ങനെയാണ് വാക്‌സിന്‍ എടുക്കേണ്ടത്.
ഡോക്ടറുടെ നിര്‍ദേശ പ്രകാരം ആവശ്യമെങ്കില്‍ ഇമ്മ്യൂണോഗ്ലോബുലിന്‍ സ്വീകരിക്കേണ്ടതാണ്. കടിയേറ്റ മുറിവില്‍ ഒറ്റമൂലി മരുന്നുകളോ ലേപനങ്ങളോ പുരട്ടുവാന്‍ പാടില്ലെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.

പേവിഷബാധയ്‌ക്കെതിരെയുളള പ്രതിരോധ കുത്തിവയ്പ് (ഐ.ഡി.ആര്‍.വി) ലഭ്യമായ കേന്ദ്രങ്ങള്‍:

  1. ഗവ.മെഡിക്കല്‍ കോളേജ് കോന്നി, 2. ജനറല്‍ ആശുപത്രി അടൂര്‍, 3. ജില്ലാ ആശുപത്രി കോഴഞ്ചേരി, 4. താലൂക്ക് ആശുപത്രി റാന്നി, 5. പ്രാഥമികാരോഗ്യകേന്ദ്രം ആങ്ങമൂഴി,
  2. കുടുംബാരോഗ്യകേന്ദ്രം ചന്ദനപ്പപ്പളളി, 7. സാമൂഹികാരോഗ്യകേന്ദ്രം ചാത്തങ്കേരി,
  3. കുടുംബാരോഗ്യകേന്ദ്രം ചെറുകോല്‍, 9. സാമൂഹികാരോഗ്യകേന്ദ്രം ഏനാദിമംഗലം,
  4. സാമൂഹികാരോഗ്യകേന്ദ്രം എഴുമറ്റൂര്‍, 11. കുടുംബാരോഗ്യകേന്ദ്രം കടമ്മനിട്ട,
  5. സാമൂഹികാരോഗ്യകേന്ദ്രം കാഞ്ഞീറ്റുകര, 13. പ്രാഥമികാരോഗ്യകേന്ദ്രം കൊക്കാത്തോട്,
  6. കുടുംബാരോഗ്യകേന്ദ്രം കോട്ടാങ്ങല്‍, 15. പ്രാഥമികാരോഗ്യകേന്ദ്രം കുറ്റപ്പുഴ, 16. പ്രാഥമികാരോഗ്യകേന്ദ്രം മല്ലപ്പുഴശേരി, 17. പ്രാഥമികാരോഗ്യകേന്ദ്രം മൈലപ്ര,
  7. പ്രാഥമികാരോഗ്യകേന്ദ്രം നിലയ്ക്കല്‍, 19. പ്രാഥമികാരോഗ്യകേന്ദ്രം പന്തളം തെക്കേക്കര, 20. പ്രാഥമികാരോഗ്യകേന്ദ്രം റാന്നി അങ്ങാടി, 21. പ്രാഥമികാരോഗ്യകേന്ദ്രം സീതത്തോട്, 22. പ്രാഥമികാരോഗ്യകേന്ദ്രം തോട്ടപ്പുഴശേരി, 23. കുടുംബാരോഗ്യകേന്ദ്രം ഓതറ, 24. സാമൂഹികാരോഗ്യകേന്ദ്രം വല്ലന, 25. യുപിഎച്ച്‌സി കുമ്പഴ, 26. ജനറല്‍ ആശുപത്രി പത്തനംതിട്ട, 27. താലൂക്ക് ആശുപത്രി മല്ലപ്പളളി, 28. താലൂക്ക് ആശുപത്രി തിരുവല്ല, 29. കുടുംബാരോഗ്യകേന്ദ്രം ആനിക്കാട്, 30. താലൂക്ക് ആശുപത്രി കോന്നി,
  8. കുടുംബാരോഗ്യകേന്ദ്രം ചെന്നീര്‍ക്കര, 32. കുടുംബാരോഗ്യകേന്ദ്രം ചിറ്റാര്‍, 33. പ്രാഥമികാരോഗ്യകേന്ദ്രം ഏറത്ത്, 34. പ്രാഥമികാരോഗ്യകേന്ദ്രം കടപ്ര, 35. പ്രാഥമികാരോഗ്യകേന്ദ്രം കൂടല്‍, 36. പ്രാഥമികാരോഗ്യകേന്ദ്രം കുളനട, 37. പ്രാഥമികാരോഗ്യകേന്ദ്രം കുറ്റൂര്‍, 38. പ്രാഥമികാരോഗ്യകേന്ദ്രം മഞ്ഞനിക്കര,
  9. സാമൂഹികാരോഗ്യകേന്ദ്രം കവിയൂര്‍, 40. കുടുംബാരോഗ്യകേന്ദ്രം നാറാണംമൂഴി,
  10. കുടുംബാരോഗ്യകേന്ദ്രം നിരണം, 42. കുടുംബാരോഗ്യകേന്ദ്രം പളളിക്കല്‍,
  11. പ്രാഥമികാരോഗ്യകേന്ദ്രം പ്രമാടം, 44. പ്രാഥമികാരോഗ്യകേന്ദ്രം റാന്നി പഴവങ്ങാടി.
  12. കുടുംബാരോഗ്യകേന്ദ്രം തണ്ണിത്തോട്, 46. സാമൂഹികാരോഗ്യകേന്ദ്രം തുമ്പമണ്‍,
  13. പ്രാഥമികാരോഗ്യകേന്ദ്രം വളളിക്കോട്, 48. യുഎഫ്എച്ച്‌സി തിരുവല്ല, 49. സാമൂഹികാരോഗ്യകേന്ദ്രം ഇലന്തൂര്‍, 50. സാമൂഹികാരോഗ്യകേന്ദ്രം കല്ലൂപ്പാറ,
  14. സാമൂഹികാരോഗ്യകേന്ദ്രം കുന്നന്താനം, 52. സാമൂഹികാരോഗ്യകേന്ദ്രം റാന്നി പെരുനാട്,
  15. സാമൂഹികാരോഗ്യകേന്ദ്രം വെച്ചൂച്ചിറ, 54. കുടുംബാരോഗ്യകേന്ദ്രം ഏഴംകുളം,
  16. കുടുംബാരോഗ്യകേന്ദ്രം കടമ്പനാട്, 56. കുടുംബാരോഗ്യകേന്ദ്രം കോയിപ്രം.
  17. കുടുംബാരോഗ്യകേന്ദ്രം മെഴുവേലി, 58. കുടുംബാരോഗ്യകേന്ദ്രം ഓമല്ലൂര്‍,
  18. കുടുംബാരോഗ്യകേന്ദ്രം പന്തളം, 60. കുടുംബാരോഗ്യകേന്ദ്രം വടശേരിക്കര,
  19. പ്രാഥമികാരോഗ്യകേന്ദ്രം കൊറ്റനാട്, 62. പ്രാഥമികാരോഗ്യകേന്ദ്രം മലയാലപ്പുഴ, 63. പ്രാഥമികാരോഗ്യകേന്ദ്രം നെടുമ്പ്രം, 64. പ്രാഥമികാരോഗ്യകേന്ദ്രം പുറമറ്റം,
  20. പ്രാഥമികാരോഗ്യകേന്ദ്രം തെളളിയൂര്‍.

വെറ്ററിനറി ഡോക്ടര്‍ ഒഴിവ്
തിരുവനന്തപുരം ജില്ലയിലെ വിവിധ ബ്ലോക്കുകളില്‍ രാത്രികാല അടിയന്തര മൃഗചികിത്സ സേവനം പദ്ധതിയുടെ ഭാഗമായി വെറ്ററിനറി സര്‍ജന്‍മാരെ താത്കാലിക അടിസ്ഥാനത്തില്‍ തെരഞ്ഞെടുക്കുന്നു. 22ന് രാവിലെ 10.30ന് തമ്പാനൂര്‍ എസ്.എസ്. കോവില്‍ റോഡിലെ ജില്ലാ മൃഗസംരക്ഷണ ഓഫീസ് വെച്ച് നടക്കുന്ന വാക്ക് ഇന്‍ ഇന്റര്‍വ്യുവില്‍ ഉദ്യോഗാര്‍ത്ഥികള്‍ക്ക് പങ്കെടുക്കാം. ബയോഡേറ്റയും സര്‍ട്ടിഫിക്കറ്റുകളുടെ അസ്സലും പകര്‍പ്പും ഹാജരാക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 0471- 2330736.

അധ്യാപക ഒഴിവുകള്‍
പൂജപ്പുര എല്‍.ബി.എസ് വനിതാ എഞ്ചിനീയറിംഗ് കോളേജില്‍ കമ്പ്യൂട്ടര്‍ സയന്‍സ് എഞ്ചിനീയറിംഗ് ഡിപ്പാര്‍ട്ട്മെന്റില്‍ നിലവിലുള്ള ഒഴിവുകളില്‍ കരാര്‍ അടിസ്ഥാനത്തില്‍ നിയമനത്തിനായി സെപ്റ്റംബര്‍ 26ന് എഴുത്തു പരീക്ഷയും അഭിമുഖവും നടത്തും. കമ്പ്യൂട്ടര്‍സയന്‍സ് എഞ്ചിനീയറിംങ്ങില്‍ എ.ഐ.സി.റ്റി.ഇ [AICTE] അനുശാസിക്കുന്ന യോഗ്യത ഉള്ളവര്‍ക്ക് പങ്കെടുക്കാം. അപേക്ഷകര്‍ സെപ്റ്റംബര്‍ 24നു വൈകിട്ട് നാലിനു മുന്‍പായി www.lbt.ac.in എന്ന വെബ്സൈറ്റില്‍ ഓണ്‍ലൈനായി സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ സൈറ്റില്‍ ലഭിക്കും. യോഗ്യതയുള്ള അപേക്ഷകര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം അന്നേദിവസം രാവിലെ പത്തിനു കോളേജ് ഓഫീസില്‍ ഹാജരാകണം.

Leave a Reply

Your email address will not be published. Required fields are marked *