ലാവലിന്‍ കേസ് ഇന്ന് സുപ്രീം കോടതിയുടെ പരിഗണനാ പട്ടികയില്‍; ഹര്‍ജി മാറ്റിവെച്ചത് മുപ്പതിലേറെ തവണ

ന്യൂഡല്‍ഹി: മുപ്പതിലേറെ തവണ മാറ്റി വയ്ക്കപ്പെട്ട ലാവ്‌ലിന്‍ കേസ് ഇന്നും സുപ്രീം കോടതിയുടെ പരിഗണാ പട്ടികയില്‍. മുഖ്യമന്ത്രി പിണറായി വിജയനടക്കം മൂന്ന് പേരെ ലാവലിന്‍ പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനെതിരായ ഹര്‍ജി ഇന്ന് പരിഗണിക്കുന്നത്. ചീഫ് ജസ്റ്റിസ് യുയു ലളിതിന്റെ ബെഞ്ചാണ് കേസ് ലിസ്റ്റ് ചെയ്തിരിക്കുന്നത്. ഭരണഘടനാ ബഞ്ചിലെ നടപടികള്‍ പൂര്‍ത്തിയായാലേ മറ്റു ഹര്‍ജികള്‍ പരിഗണിക്കൂ എന്ന് സുപ്രീംകോടതി അറിയിച്ചിട്ടുണ്ട്.ഇതിനോടകം മുപ്പതിലേറെ തവണയാണ് കേസ് പരിഗണിക്കുന്നത് മാറ്റിവെച്ചത്. ഹര്‍ജി നിരന്തരം മാറി പോകുന്നെന്ന് കക്ഷി ചേര്‍ന്ന ടി പി നന്ദകുമാറിന്റെ അഭിഭാഷക എം കെ അശ്വതി ചൂണ്ടിക്കാട്ടിയിരുന്നു. ഇതിനെ തുടര്‍ന്നാണ് കേസ് പരിഗണിക്കാന്‍ സുപ്രീം കോടതി തീരുമാനിച്ചിരുന്നത്. നാലാമത്തെ കേസായാണ് രണ്ട് മണിക്കുള്ള പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയനെ പ്രതിസ്ഥാനത്തു നിന്ന് ഒഴിവാക്കിയതിനെതിരെ സിബിഐ നല്‍കിയ അപ്പീല്‍ ഉള്‍പ്പടെ അഞ്ചു ഹര്‍ജികളാണ് സുപ്രീംകോടതിയില്‍ ഉള്ളത്.