കെഎസ്ആര്‍ടിസി ജീവനക്കാരുടെ മര്‍ദനം; മകളുടേയും സുഹൃത്തിന്റേയും മൊഴിയെടുത്ത ശേഷം കൂടുതല്‍ വകുപ്പുകള്‍ ചുമത്തുമെന്ന് പോലീസ്

തിരുവനന്തപുരം : കാട്ടാക്കട ഡിപ്പോയില്‍ മകള്‍ക്ക് മുന്നില്‍ വച്ച് അച്ഛനെ കെഎസ്ആര്‍ടിസി ജീവനക്കാര്‍ മര്‍ദ്ദിച്ച സംഭവത്തില്‍ മകള്‍ രേഷ്മയുടേയും സുഹൃത്തിന്റേയും മൊഴി പോലീസ് രേഖപ്പെടുത്തും. മര്‍ദ്ദിച്ച ജീവനക്കാര്‍ക്കെതിരെ ദുര്‍ബല വകുപ്പുകള്‍ ചുമത്തിയതിനെത്തുടര്‍ന്ന് വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു. പെണ്‍കുട്ടികളുടെ മൊഴിയെടുത്ത ശേഷം കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്കെതിരെ കൂടുതല്‍ വകുപ്പുകള്‍ ചുമത്തും. അതേസമയം, എഫ്ഐആറില്‍ പ്രതികളുടെ പേര് ഇതുവരെയും ചേര്‍ത്തിട്ടില്ല. ആക്രമണം നടത്തിയ കണ്ടാല്‍ അറിയാവുന്ന അഞ്ച് പേര്‍ക്കെതിരെയാണ് നിലവില്‍ കാട്ടാക്കട പോലീസ് കേസെടുത്തിരിക്കുന്നത്.

കയ്യേറ്റം ചെയ്യല്‍, സംഘം ചേര്‍ന്ന് ആക്രമിക്കല്‍, ദേഹോപദ്രവം ഏല്‍പ്പിക്കല്‍ തുടങ്ങിയ ജാമ്യം ലഭിക്കാവുന്ന കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. ഇന്നലെ രാവിലെ പതിനൊന്നോടെയാണ് സംഭവം. കോഴ്സ് സര്‍ട്ടിഫിക്കറ്റിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തിനൊടുവിലാണ് കെഎസ്ആര്‍ടിസി ജീവനക്കാര്‍ മകളുടെ മുന്നില്‍ വച്ച് അച്ഛനെ മര്‍ദ്ദിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *