ടിആര്‍പി തട്ടിപ്പ് കേസില്‍ റിപ്പബ്ലിക്ക് ടിവിക്ക് ക്ലീന്‍ചിറ്റ് നല്കി ഇ.ഡി

ടിആര്‍പി തട്ടിപ്പ് കേസില്‍ അര്‍ണാബ് ഗോസ്വാമിയുടെ റിപ്പബ്ലിക് ചാനലിന് ക്ലീന്‍ ചിറ്റ്. അന്വേഷണത്തില്‍ റിപ്പബ്ലിക്കിനും ആര് ഭാരതിനും പങ്കില്ലെന്ന് അന്വേഷണത്തില്‍ വ്യക്തമായെന്ന് ഇഡി അറിയിച്ചു.
മുംബൈ പൊലീസിന്റെ കുറ്റപത്രത്തില്‍ പറയുന്നത് ആര് ഭാരത്, റിപ്പബ്ലിക്ക് ടിവി എന്നീ ചാനലുകളുടെ ബാര്‍ക്ക് റേറ്റിങ് ഉയര്‍ത്തുന്നതിന് വേണ്ടി സര്‍വ്വെ നടത്തുന്ന വീടുകളിലുള്ളവര്‍ക്ക് പണം നല്‍കിയെന്നാണ്. എന്നാല്‍ വീട്ടുകാര്‍ ഈ രണ്ട് ചാനലുകള്‍ കൂടാതെ മറ്റ് ചാനലുകള്‍ കാണാറുണ്ടായിരുന്നെന്നും അവര്‍ പണം വാങ്ങിയിരുന്നില്ലെന്നുമാണ് ഇഡിയുടെ കണ്ടെത്തല്‍. പിഎംഎല്‍എ കോടതിയില്‍ കഴിഞ്ഞയാഴ്ചയാണ് മുംബൈ പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചത്. കേസില്‍ ഇനി ന്യൂസ് നാഷണല്‍, ഇന്ത്യാടുഡേ എന്നീ ചാനലുകള്ക്കെതിരെയുളള അന്വേഷണം പൂര്‍ത്തിയാക്കേണ്ടതുണ്ട്.